സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

 

 

​നതാഷയുടെ കണ്ണുകൾ നിറഞ്ഞു. ഇരുട്ടിൽ അവൾ മാത്യുവിനെ ഒളിഞ്ഞുനോക്കി.

 

​നതാഷ: (മനസ്സിൽ) “മാത്യുവും എന്നെ ഇങ്ങനെ സ്വീകരിക്കുമോ?

 

എന്റെ ശരീരത്തിൽ മറ്റൊരുവന്റെ നഖപ്പാടുകൾ ഉണ്ടെന്ന് അറിഞ്ഞാൽ, അവന്റെ ഗന്ധം എന്നിൽ ബാക്കിയുണ്ടെന്ന് അറിഞ്ഞാൽ മാത്യു ഇത്രയും ഉദാരനാകുമോ?!!

 

ഇല്ല… മാത്യുവിന് അത് താങ്ങാൻ കഴിയില്ല.!!

 

സിനിമയിലെ നായകൻ ഒരു സങ്കല്പം മാത്രമാണ്. മാത്യു തകർന്നുപോകും.!!”

 

​സിനിമ കഴിഞ്ഞിറങ്ങുമ്പോൾ നതാഷ ആകെ തളർന്നിരുന്നു. മാത്യു വല്ലാതെ ആവേശത്തിലായിരുന്നു.

 

​മാത്യു: “എന്തൊരു മൂവിയാണല്ലേ നതാഷാ?

 

ആ ഹസ്ബൻഡിന്റെ ക്യാരക്ടർ ഗ്രേറ്റ് ആണ്. സ്നേഹിക്കാൻ അറിയുന്നവർക്ക് മാത്രമേ അങ്ങനെ ക്ഷമിക്കാൻ കഴിയൂ. നിനക്ക് ഇഷ്ടമായോ?”

 

 

​നതാഷ: (തൊണ്ടയിടറിക്കൊണ്ട്) “ഇഷ്ടമായി മാത്യു… പക്ഷേ റിയൽ ലൈഫിൽ ഇതൊക്കെ ഇത്ര എളുപ്പമാണോ?”

 

 

​മാത്യു: “പ്രണയമുണ്ടെങ്കിൽ എല്ലാം എളുപ്പമാണ് നതാഷാ. എനിക്ക് നിന്നെ അത്രമേൽ വിശ്വാസമാണ്. നീ എന്റെ പ്രാണനല്ലേ.”

 

മാത്യു ആ പറഞ്ഞത് നേരത്തെ തന്നെ കാൾ ചെയ്ത് തന്റെ പ്രിയതമയെ കുറിച്ച് അയാൾ അപവാദം പറഞ്ഞത് ഓർത്തായിരുന്നു..

 

​മാത്യുവിന്റെ ആ വാക്കുകൾ നതാഷയുടെ ഹൃദയത്തിൽ ഈയം ഉരുക്കി ഒഴിക്കുന്നത് പോലെ തോന്നി.

 

വിശ്വാസം എന്ന വാക്കിന് ഇത്രയും ഭാരമുണ്ടെന്ന് അവൾ ഇപ്പോഴാണ് അറിയുന്നത്. അപ്പോഴും സാം തന്റെ ജീവിതത്തിൽ ഒരു അഗ്നിപർവ്വതമായി പുകയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *