ഫോൺ ബൂത്തിനുള്ളിൽ വക്കച്ചൻ സ്തംഭിച്ചു നിന്നുപോയി.
മാത്യുവിന് ഭാര്യയിലുള്ള വിശ്വാസം തന്റെ കണക്കുകൂട്ടലുകളെക്കാൾ വലുതാണെന്ന് അയാൾക്ക് മനസ്സിലായി.
വക്കച്ചൻ: (മനസ്സിൽ) “ഇത്രയും വിശ്വാസമുള്ള ഒരാളോട് വെറും വാക്ക് പറഞ്ഞിട്ട് കാര്യമില്ല.!!
മാത്യു സാറിനെ പിഴിയാൻ നോക്കിയാൽ നടക്കില്ല.!!
പക്ഷേ നതാഷ ഡോക്ടർ അങ്ങനെയല്ല…
കയ്യിലുള്ള വീഡിയോ കാണിച്ചാൽ നതാഷ ഡോക്ടർ പേടിക്കും. ആ വിശ്വാസം തകരാതിരിക്കാൻ അവർ എനിക്ക് എത്ര പണം വേണമെങ്കിലും തരും.”
അയാൾ ക്രൂരമായി ഒന്ന് ചിരിച്ചു. മാത്യുവിനെ ഈ കളിയിൽ നിന്നും ഒഴിവാക്കി, നേരിട്ട് നതാഷയെ ബ്ലാക്ക്‌മെയിൽ ചെയ്യാനായി അയാൾ തന്റെ അടുത്ത കരു നീക്കി.!
ആ തിയേറ്റർനുള്ളിൽ അവർ കണ്ടുകൊണ്ടിരുന്ന സിനിമ ഒരു കുടുംബചിത്രമായിരുന്നു.
സുരക്ഷിതമായ ഒരു ദാമ്പത്യത്തിനിടയിൽ അവിചാരിതമായി മറ്റൊരു പുരുഷന്റെ പ്രണയത്തിൽ വീണുപോകുന്ന ഒരു സ്ത്രീയുടെ കഥ.
നതാഷ ഓരോ സീനിലും തന്നെത്തന്നെയാണ് കണ്ടുകൊണ്ടിരുന്നത്.
സിനിമയുടെ രണ്ടാം പകുതിയിൽ, നായിക തന്റെ വഴിതെറ്റിയ ബന്ധത്തെക്കുറിച്ച് ഭർത്താവിനോട് തുറന്നു പറയുന്നു.
നതാഷയുടെ ശ്വാസം നിലച്ചുപോയി. മാത്യു തന്റെ കൈകളിൽ മുറുകെ പിടിക്കുന്നത് അവൾ അറിഞ്ഞു.
സിനിമയുടെ ക്ലൈമാക്സിൽ, എല്ലാ കുറ്റങ്ങളും അറിഞ്ഞിട്ടും, ആ ഭർത്താവ് നായികയെ ചേർത്തുപിടിച്ച് പറയുകയാണ്:
“നീ മനുഷ്യയാണ്… നിനക്കും തെറ്റുകൾ പറ്റാം.എനിക്കും തെറ്റുകൾ പറ്റാം… പക്ഷേ നമ്മുടെ ഈ സ്നേഹത്തേക്കാൾ വലുതല്ല ഒന്നും. ഞാൻ നിന്നെ സ്വീകരിക്കുന്നു.”