സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

 

വൈകുന്നേരം നല്ലൊരു സിനിമയ്ക്ക് പോകാം.

 

നിന്റെ ഈ സ്ട്രെസ് മാറാൻ അതായിരിക്കും നല്ലത്. ചിലപ്പോ ഇന്നലത്തെ പേഷ്യന്റ് ന്റെ കാര്യം ഓർത്താവും..ഞാൻ താഴെ പോയി നിനക്ക് ഒരു കപ്പ് കാപ്പി എടുക്കാം.”

 

​മാത്യു മുറി വിട്ടിറങ്ങിയപ്പോൾ നതാഷ ബെഡ്‌റൂമിലെ കണ്ണാടിയിലേക്ക് നോക്കി.

 

അവിടെ കണ്ടത് ഒരു തോറ്റവളുടെ മുഖമായിരുന്നു.

 

ലെന പറഞ്ഞതുപോലെ തന്റെ ദാമ്പത്യം തകർക്കാൻ സാം വന്നതാണെങ്കിൽ, ഇത്രയും സ്നേഹമുള്ള മാത്യുവിനെ താൻ എങ്ങനെ ഉപേക്ഷിക്കും?!!!

 

 

​നതാഷ: (മനസ്സിൽ) “മാത്യു ഇത്രയും നല്ലവനാകുമ്പോൾ എന്തിനാണ് ഞാൻ ആ ഭ്രാന്തന്റെ പുറകെ പോകുന്നത്?

പക്ഷേ… സാമിന്റെ ആ സ്പർശനമില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ലല്ലോ.”!!!

 

​മാത്യു: “ഹലോ ലില്ലി… മാത്യു ആണ്.

നതാഷാ ഡോക്ടർക്ക് ഇന്ന് സുഖമില്ല. ചെറിയൊരു ഇൻഫെക്ഷൻ പോലെ. അതുകൊണ്ട് ഇന്ന് വരില്ല. ഇന്നത്തെ കേസുകൾ എല്ലാം മാറ്റിവെച്ചോളൂ.”

 

​നതാഷ ശ്വാസമടക്കിപ്പിടിച്ചു കേട്ടു. ലില്ലി മറുപുറത്ത് നിന്ന് എന്തൊക്കെയോ ചോദിക്കുന്നുണ്ട്.

 

​മാത്യു: “അതെ… കംപ്ലീറ്റ് റെസ്റ്റ് വേണം. ഓക്കെ ലില്ലി, താങ്ക്സ്.”

 

​മാത്യു ഫോൺ വെച്ച് നതാഷയുടെ അടുത്തേക്ക് വന്നു.

 

“ലില്ലി പറഞ്ഞു ഇന്നലെ നതാഷ മാഡം ഉച്ചക്ക് തന്നെ വല്ലാതെ തളർന്നിരുന്നു എന്ന്. നീ എന്തിനാ ഇത്ര കഷ്ടപ്പെടുന്നത്? നമുക്ക് പണത്തിന് ബുദ്ധിമുട്ടില്ലല്ലോ.”

 

​നതാഷ വെറുതെ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *