കിരൺ വിറയലോടെ പറഞ്ഞു.
വിഷ്ണുവിന്റെ നെഞ്ചിൽ ഒരു ഭാരം വന്നു നിറഞ്ഞു.
“കിരൺ … അപ്പോൾ ആ ഫ്ലാറ്റിൽ ഞാൻ കണ്ടത് സത്യമായിരുന്നു. ബ്രേക്ക് കിട്ടാതെ വണ്ടി അങ്ങോട്ട് എത്തിയതല്ല, ആരോ വണ്ടി അങ്ങോട്ട് എത്തുന്ന രീതിയിൽ എല്ലാം പ്ലാൻ ചെയ്തതാണ്. ആ ഭിക്ഷക്കാരൻ പറഞ്ഞത് പോലെ, അവൾ ആ മുറിയിൽ നിന്ന് പുറത്തിറങ്ങിയത് അവളായല്ല എന്ന് പറഞ്ഞാൽ…”
”അതായത് വിഷ്ണൂ,”
കിരൺ അവന്റെ തോളിൽ പിടിച്ചു.
“ആക്സിഡന്റ് ഉണ്ടായപ്പോൾ നീ ബോധരഹിതനായി. ആ സമയം ആരോ അവളെ ആ മുറിയിലേക്ക് മാറ്റി. ആ ശുക്ലക്കറയും ഷാളും എല്ലാം ആ മുറിയിൽ വെച്ച് നടന്ന ഏതോ നിഗൂഢമായ കാര്യത്തിന്റെ അടയാളം ആയിരിക്കാം ചിലപ്പോൾ നിന്റെ ഭാര്യ അയാളാൽ റെപ് ചെയ്യപ്പെട്ടിട്ടുണ്ടാകാം”
കിരൺ അവന്റെ തോളിൽ കൈ വെച്ചു പറഞ്ഞു…..
“ഇല്ല ഒരു റെപ് നടന്ന പാടുകളൊന്നും അവളിൽ ഞാൻ കണ്ടിട്ടില്ല കിരൺ”
“പിന്നെ അവൾ സമ്മതിച്ചു എന്നാണോ നീ പറയുന്നത്”
“ഇല്ല അതിനും ചാൻസില്ല അവളെന്റെ പെണ്ണാ എനിക്കറിയാം അവളെ”
വിഷ്ണു വിതുമ്പി…
“സുഹൃത്തുക്കളുടെ മുന്നിൽ ലജ്ജയില്ലാതെ പെരുമാറിയതും, രാത്രിയിൽ തനിച്ചാരോടോ സംസാരിക്കുന്നതും എല്ലാം ആ പഴയ നക്ഷത്രയല്ല എന്ന് എനിക്കുറപ്പാ വിഷ്ണു”
.
” എനിക്കൊന്നും അറിയില്ല കിരൺ നമുക്ക് വീട്ടിൽ പോകണം . അവൾ ഇപ്പോൾ തനിച്ചാണ്… അല്ല, അവൾക്കൊപ്പമുള്ളത് ആരായാലും എനിക്ക് എന്റെ നക്ഷത്രയെ തിരിച്ചു വേണം!”
വിഷ്ണുവിന്റെ ശബ്ദത്തിൽ ദേഷ്യവും സങ്കടവും ഇരമ്പിക്കയറി.