എന്റെ വരവോടെ വർമ്മ സാർ ന് ഒരു ഉന്മേഷം ഉണ്ടായിരുന്നു തുടങ്ങി.
വർമ്മ സാറിനെ കൊണ്ട് ഭാര്യയെ തിരിച്ചു വിളിക്കാൻ ഞാൻ മുൻകൈ എടുത്തു. അവർ തിരിച്ചു വന്നത് എന്റെ സന്തോഷം ഒരുപാട് വർദ്ധിപ്പിച്ചു എങ്കിലും അപ്പോഴേക്കും ഞാനും വർമ്മ സാറും തമ്മിൽ ഒരു ആത്മ ബന്ധം ഉണ്ടായി വന്നു.
അവർ വന്നതിന് ശേഷവും അങ്ങോട്ട് ചെല്ലാൻ ആകുന്നതും വർമ്മ സാർ നിർബന്ധിച്ചു, എന്നാൽ ഞാൻ ചെന്നില്ല.
ഒരുദിവസം വർമ്മ സാർ നിർബന്ധിച്ചു വിളിച്ചപ്പോൾ ഞാൻ പറഞ്ഞു,
വേണ്ട സാർ, സാർ ന്റെ വൈഫ് ന് അതൊന്നും ഇഷ്ടപ്പെടില്ല,
ഉടനെ മറുതലക്കൽ നിന്നും ഒരു സ്ത്രീ ശബ്ദം കേട്ടു.
ആരു പറഞ്ഞു, ആദിത്യൻ ഇവിടെ വരുന്നതിന് എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല.
ആദിത്യൻ വന്നപ്പോൾ ഇയാളുടെ മദ്യപാനം കുറെ കുറഞ്ഞതല്ലേ, ഇപ്പൊ വീണ്ടും പഴയത് പോലെ ആയി. അത് കൊണ്ട് ആദിത്യൻ വരൂ.
ഞാൻ ആകെ സ്തംഭിച്ചു പോയി
ഇനി പോകാതെ എങ്ങനെ..
ഇന്നത്തേക്ക് ഇത്രയും
വായനക്കാരുടെ പ്രതികരണം എങ്ങനെ എന്ന് അറിഞ്ഞിട്ട് വേണം അടുത്ത ലക്കം..