ഞാൻ എങ്കിൽ അങ്ങനെ തന്നെ എന്ന് പറഞ്ഞു.
പിന്നീട് ഉള്ള ദിവസങ്ങൾ ഞാനും വർമ്മ സാറും അദ്ദേഹത്തിന്റെ വീട്ടിൽ വൈകുന്നേരങ്ങളിൽ കൂടാൻ തുടങ്ങി, അദ്ദേഹം മദ്യപിക്കും, അതോടൊപ്പം എനിക്ക് വേണ്ട ജനറൽ നോളജ് ക്ലാസും എടുക്കും. അവസാനം ബോധം പോകുമ്പോ ഞാൻ താങ്ങി ബെഡിൽ കിടത്തും. വേലക്കാരി ഉള്ളത് ഒരു 7 മണി ഒക്കെ ആകുമ്പോൾ പോവും. ഇറങ്ങാൻ നേരം ബോട്ടിലിൽ ബാക്കി ഉള്ളത് ഞാൻ എടുത്ത് അടിക്കും.
രണ്ടാഴ്ച കഴിഞ്ഞിട്ടും ഭാര്യ വരാത്തത് കണ്ടപ്പോൾ എനിക്ക് മനസ്സിലായി അവർ പിണങ്ങി പോയത് ആണെന്ന്. അത് എന്തോ ഒരു വിഷമം എന്നിൽ ഉണ്ടാക്കി.
പതിയെ വർമ്മ സാർ മദ്യം കുറച്ചു കൊണ്ട് വന്നു, ആദ്യമൊക്കെ ഒരു ഫുൾ ബോട്ടിൽ തീർന്നാൽ ഒരു പെഗ് ഒക്കെയേ ബാക്കി കാണു. പതിയെ ഒരു 6 പെഗ് ഒക്കെ ആകുമ്പോൾ തന്നെ പുള്ളി നന്നായി ഉറങ്ങും. സ്വഭാവത്തിലും ഒരുപാട് മാറ്റം വന്നു തുടങ്ങി.
ഒരു ഗുരു ശിഷ്യ ബന്ധം നമ്മൾ തമ്മിൽ ഉടലെടുത്തു.
പുള്ളി ഇങ്ങനെ ആകാൻ ഉള്ള കാരണം പുള്ളി തന്നെ പറഞ്ഞു. ആകെ ഉണ്ടായിരുന്ന മോൻ നഷ്ടപ്പെട്ടതിന് ശേഷം സാറും ഭാര്യയും ഒതുങ്ങി കൂടി കഴിയാൻ തുടങ്ങി, അടുത്ത് ഒട്ടി വന്ന ബന്ധുക്കളുടെ ആധി അവരുടെ സ്വത്ത് ഇനി എന്ത് ചെയ്യും എന്നതിൽ ആയിരുന്നു. അതിൽ പിന്നെ ഒറ്റ ബന്ധുക്കളെയും അടുപ്പിച്ചില്ല
ഒരുപാട് കൂട്ടുകാർ ഉണ്ടായിരുന്നു സാർ ന്, പക്ഷെ എല്ലാരും പതിയെ സാർ ന്റെ ഭാര്യ യെ കാണുമ്പോൾ ആക്രാന്തം കാണിക്കാൻ തുടങ്ങി. വർമ സാർ ന് 65 വയസ് ആണ് പ്രായം, ഭാര്യക്ക് 48 ഉം. ഒന്ന് രണ്ടു തവണ കൂട്ടുകാരിൽ നിന്നും മോശം അനുഭവം നേരിട്ടത്തിൽ പിന്നെ ഒറ്റ ഒരാളുമായും വർമ്മ സാർ ബന്ധം പുലർത്തിയില്ല, ഇനി ആരെങ്കിലും ആയി കൊണ്ടാക്ട് ചെയ്താൽ തന്നെ ഭാര്യക്ക് അത് ഇഷ്ടം ആകില്ല. അങ്ങനെ മടുപ്പിക്കുന്ന ഏകാന്തത വർമ്മ സാറിനെ കടുത്ത മദ്യപാനിയാക്കി.