ഓ.. ഇപ്പൊ ഓർക്കുന്നു, ഞാൻ ആ കാര്യം മറന്നിരുന്നു.
)വർമ സാർ എന്നെങ്കിലും വിളിക്കും എന്ന് പ്രതീക്ഷിച്ചു കുറച്ചു നാൾ ഞാൻ ഇരുന്നു, പിന്നെ മറന്നു, എന്താ ഇത്രയും ലേറ്റ് ആയത് എന്നാണ് എനിക്ക് മനസ്സിൽ തോന്നിയത് എങ്കിലും അപ്പൊ അങ്ങനെ പറയാൻ ആണ് തോന്നിയത്)
എന്റെ ഫോണിന്റെ ഡിസ്പ്ലേ കേടായി, പിന്നെ നന്നാക്കി വന്നപ്പോ ഞാൻ വിട്ടുപോയി, ഇപ്പൊ ഓർമ്മ വന്നപ്പോൾ തന്റെ നമ്പർ തിരഞ്ഞു പിടിച്ചു വിളിച്ചതാഡോ..
ഡിസ്പ്ലേ എങ്ങനെ കേടായത് എന്ന് ആലോചിച്ചപ്പോ എനിക്ക് ഉള്ളിൽ വന്ന ചിരി അടക്കി ഞാൻ ചോദിച്ചു
സാർ ഇപ്പൊ ബാറിൽ വരാറില്ലേ,
കാണാറേ ഇല്ലല്ലോ.
ഞാൻ പതിവില്ല. മിക്കവാറും വീട്ടിൽ തന്നെ ഇരുന്നു കഴിക്കും. അന്ന് മിസ്സിസ്സുമായി തെറ്റിയത് കൊണ്ടാണ് ബാറിൽ വന്നത്. ആദിത്യൻ ഇവിടെ അടുത്ത് ആണല്ലോ താമസം, നാളെ വൈകീട്ട് ഇങ്ങോട്ട് ഇറങ്. നാളെ നമ്മൾക്കു ഇവിടെ കൂടാം.
ഞാൻ താമസിക്കുന്ന സ്ഥലം വർമ്മ സാറിനോട് എപ്പോ പറഞ്ഞു എന്ന് ഞാൻ സങ്കിച്ചു, പറഞ്ഞു കാണും ഞാനും അർദ്ധ ബോധത്തിൽ ആയിരുന്നു അല്ലോ അന്ന്.
പോകാൻ മനസ്സിൽ ഒരുപാട് ആഗ്രഹം ഉണ്ടെങ്കിലും ഞാൻ പറഞ്ഞു, വേണ്ട സാർ, സാറിന്റെ ഭാര്യ ഒക്കെ ഉള്ളതല്ലേ. അവർക്കിതൊന്നും ഇഷ്ടപ്പെടില്ല.
ഏയ്യ്. അവൾ ഒരാഴ്ച്ച നാട്ടിൽ അവളുടെ വീട്ടിൽ പോകുകയാ, താൻ വന്നാൽ എനിക്ക് ഒരു കമ്പനിയും ആയി, പിന്നെ psc എക്സാം ക്രാക്ക് ചെയ്യാൻ വേണ്ട ടിപ്സ് ഒക്കെ ഞാൻ പറഞ്ഞു തരാം.
ഒരു നിമിഷം ഞാൻ ആലോചനയിൽ ആണ്ടു
അവർ ഇല്ലാത്ത ആ വീട്ടിൽ പോകാൻ താല്പര്യം ഒന്നും ഇല്ല, എങ്കിലും വർമ്മ സാർ ഒരു ജീനിയസ് ആണെന്ന് അൽപ നേരം കൊണ്ട് തന്നെ മനസ്സിൽ തോന്നിയത് ആണ്. Psc എക്സാം ന് പുള്ളി എന്തെങ്കിലും ഒക്കെ സഹായം ആകും.