മസാജ് തെറാപ്പിസ്റ്റ് 3 [Eros – God of Lust]

Posted by

 

അതുകേട്ട് ഞാൻ വിരണ്ടുപോയി. ടീച്ചറിന്റെ തോളില്‍ നിന്നും വേഗം കൈകൾ മാറ്റി അനങ്ങാതെ നിന്നു.

 

ഗോൾഡ മിസ്സ് ഒരു സെക്കന്‍ഡ് അന്തംവിട്ട്  നിന്നു. എന്നിട്ട് പിന്നെയും ദേഷ്യത്തില്‍ ടീച്ചറെ തുറിച്ചുനോക്കി. ഉടനെ ടീച്ചർ അസ്വസ്ഥതയോടെ ഒന്നും മിണ്ടാതെ മാവ് കുഴച്ചു.

 

അന്നേരം ഞാൻ മടിച്ചു മടിച്ച് മിസ്സിന്റെ അടുത്തേക്ക് പോയി നിന്നിട്ട് ചോദിച്ചു, “ഗോള്‍ഡ ചേച്ചി, ഞാൻ ഈ വെജിറ്റബിളൊക്കെ വെട്ടി തരട്ടേ?”

 

അപ്പോ മിസ്സ് അല്‍പ്പം വിടര്‍ന്ന കണ്ണുകളോടെ എന്നെ നോക്കി. ഞങ്ങളുടെ കണ്ണുകൾ ഉടക്കിയപ്പോ മിസ്സിന്റെ മുഖത്ത് പെട്ടന്നൊരു നാണമുണ്ടായി. പക്ഷേ ആ നാണം പെട്ടന്ന് മറഞ്ഞ് മിസ്സിന്റെ ഭാവം മാറി ദേഷ്യം നിറഞ്ഞു. മിസ്സ് എന്നോട് ഒന്നും മിണ്ടാതെ അങ്ങോട്ട് തിരിഞ്ഞ് വെജിറ്റബിള്‍ കട്ട് ചെയ്യാൻ തുടങ്ങി. ഞാൻ വിഷമത്തോടെ നിന്നു.

 

അന്നേരം പാല് തിളച്ചു വരുന്നത് കണ്ടിട്ട് ഞാൻ ചായ ഉണ്ടാക്കുന്ന ജോലി ഏറ്റെടുത്തു. ചായ ഉണ്ടാക്കിയ ശേഷം അതിനെ മൂന്ന്‌ ഗ്ലാസ്സിലായി ഒഴിച്ചു.

 

“ചേച്ചി, ദാ ചായ.” ആദ്യത്തെ ഗ്ലാസ്സ് എടുത്ത് മിസ്സിന് നേരെ നീട്ടിയപ്പോ മിസ്സ് മൈന്റ് ചെയ്യാതെ ജോലി തുടർന്നു.

 

എനിക്ക് നല്ല വിഷമമുണ്ടായി. പക്ഷേ പുറത്ത്‌ കാണിക്കാതെ മിസ്സിന്റെ അടുത്ത് ചായ വച്ച് കൊടുത്തു.

 

“ഇന്നാ ചേച്ചി ചായ.” അടുത്ത ഗ്ലാസ്സ് എടുത്ത് നിത്യ ടീച്ചർക്ക് കൊടുത്തപ്പോ ടീച്ചർ പുഞ്ചിരിയോടെ വാങ്ങി.

 

ശേഷം എന്റെ ഗ്ലാസ്സ് ഞാൻ എടുത്ത് ചായ കുടിച്ചു. കുറച്ച് കഴിഞ്ഞ് മിസ്സ് ഗ്ലാസ്സ് എടുത്ത് ചായ കുടിക്കാന്‍ തുടങ്ങിയപ്പൊ എന്റെ മനസ്സിന്‌ ഒരു സമാധാനം കിട്ടി.

Leave a Reply

Your email address will not be published. Required fields are marked *