അപരൻ 2 [Indra]

Posted by

മീര നേരത്തെ പറഞ്ഞത് ശരിയാണ്; അവൻ ആകെ മാറിയിരിക്കുന്നു. ബാംഗ്ലൂരിലെ ജിം ലൈഫ് അവനെ മറ്റൊരു മനുഷ്യനാക്കി മാറ്റിയിരിക്കുന്നു. പണ്ട് ഞങ്ങളെ തമ്മിൽ തിരിച്ചറിയാൻ കഴുത്തിലെ ആ ചെറിയ മറുകിനെയായിരുന്നു എല്ലാവരും ആശ്രയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആ സാമ്യം തീരെയില്ല എന്ന് തന്നെ പറയാം. അവന്റെ ആ വിരിഞ്ഞ ചുമലുകളും ആരോഗ്യമുള്ള ശരീരവും കണ്ടാൽ ഏതൊരു പെണ്ണും ഒന്ന് നോക്കിപ്പോകും.

എന്റെ ലക്ഷ്യത്തിലേക്ക് ഇവരെ എങ്ങനെ എത്തിക്കും? ആലോചിക്കുന്തോറും എനിക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.

മനുവിന്റെ സ്വഭാവം എനിക്കറിയാം. അവൻ വെറുമൊരു ബാച്ചിലർ അല്ല, നിത്യബ്രഹ്മചാരി ആണെന്നാണ് അവന്റെ വാദം. കല്യാണവും പെണ്ണും വേണ്ട, ഈ സ്വാതന്ത്ര്യമാണ് വലുതെന്ന് വിശ്വസിച്ച് നടക്കുന്നവൻ. അവനോട് ഇതിനെക്കുറിച്ച് ഒന്ന് സൂചിപ്പിച്ചാൽ പോലും, അവൻ അപ്പോത്തന്നെ ബാഗുമെടുത്ത് ഇറങ്ങിപ്പോകും എന്നുറപ്പാണ്.

മറുവശത്ത് മീരയാണെങ്കിൽ, ഭർത്താവാണ് ദൈവം എന്ന് വിശ്വസിക്കുന്ന പാവം തറവാടി പെണ്ണ്. വെറുമൊരു വിശ്വാസമല്ല അത്, അവളുടെ ജീവിതം തന്നെ അതിലാണ്. ഞാനല്ലാതെ മറ്റൊരു പുരുഷനെക്കുറിച്ച് ചിന്തിക്കുന്നത് പോലും അവൾക്ക് പാപമാണ്. അങ്ങനെയുള്ള അവളോട്, “നീ മനുവിൽ നിന്നും ഒരു കുഞ്ഞിനെ സ്വീകരിക്കണം” എന്ന് ഞാൻ എങ്ങനെ പറയും?

അതത്ര എളുപ്പമല്ല. ആ വാക്ക് എന്റെ നാവിൽ നിന്ന് വീണാൽ, അവൾക്കത് താങ്ങാൻ കഴിയില്ല. എന്നെപ്പറ്റിയുള്ള അവളുടെ സങ്കൽപ്പങ്ങൾ അതോടെ തകരും. ചിലപ്പോൾ എന്നന്നേക്കുമായി എന്നെ വെറുത്ത് അവൾ ഇറങ്ങിപ്പോയെന്നും വരാം. വിവാഹമോചനം വരെ എത്തിയേക്കാവുന്ന വലിയൊരു റിസ്ക് അതിലുണ്ട്. അതുകൊണ്ട് ഒരല്പം പിഴച്ചാൽ പോലും എന്റെ കുടുംബം തകരും. വളരെ സൂക്ഷിച്ചേ മതിയാകൂ.

Leave a Reply

Your email address will not be published. Required fields are marked *