“… ആഹ് കഴിഞ്ഞത് കഴിഞ്ഞു. തന്നെ കാരണം എനിക്ക് ഈ കോളേജിൽ വേറെ പെണ്ണിനെ നോക്കാൻ പറ്റാത്ത അവസ്ഥ ആയല്ലോ…” താടിക്ക് കൈയ്യും കൊടുത്ത് ഞാൻ അവളെ നോക്കി അപ്പോഴും തൻവിക കുനിഞ്ഞ് ഇരുന്നത് അല്ലാതെ ഒന്നും മിണ്ടിയില്ല.
“… ഹെലോ…താൻ ഇവിടെ തന്നെയല്ലേ…” വിരൽ ഞൊടിച്ചോണ്ട് ഞാൻ ചോദിച്ചു. പെട്ടെന്ന് അവൾ ഒന്ന് ഞെട്ടി.
“…ഇനിയിപ്പോ പറഞ്ഞത് തിരുത്താൻ ഒന്നും നിൽക്കണ്ട…” അതിന് അവൾ കുനിഞ്ഞിരുന്ന് മൂളുക മാത്രം ചെയ്ത്.
“… ആരെങ്കിലും ചോദിച്ചാൽ താൻ ധൈര്യമായി പറഞ്ഞോ തേജസിന്റെ പെണ്ണ് ആണെന്ന്…”കേട്ടത് വിശ്വസിക്കാനാകാതെ അവൾ ഞെട്ടി എന്നെ നോക്കിയിരുന്നു. ചെറിയ പുഞ്ചിരിയോടെ കണ്ണടച്ച് കാണിച്ചു ഞാൻ കാന്റീന് പുറത്തേക്ക് നീങ്ങി.
ഞാൻ പോയതും അഞ്ജലി തിരിച്ചു തൻവികയുടെ അടുത്തേക്ക് പോകുന്നത് കണ്ടു.
“… ടി തേജസ് ഏട്ടൻ എന്താ പറഞ്ഞെ…” ഞെട്ടി തരിച്ചിരിക്കുന്ന തൻവികയോട് അഞ്ജലി ചോദിച്ചു.
“… തേജസ് ഏട്ടൻ നിന്നെ വഴക്ക് പറഞ്ഞോ. ഇങ്ങനെ ഇരിക്കാതെ എന്തെങ്കിലും വാ തുറന്നു പറയ്…” സഹികെട്ടു അഞ്ജലി അവളെ കുലുക്കി വിളിച്ചു. തൻവിക യാത്രകമായി തല അഞ്‌ജലിക്ക് നേരെ തിരിച്ചു.
“… തേജസ് ഏട്ടൻ പറഞ്ഞു പറഞ്ഞത് ഒന്നും മാറ്റി പറയണ്ട ആര് ചോദിച്ചാലും തേജസിന്റെ പെണ്ണ് ആണെന്ന് പറഞ്ഞേക്കാൻ…”
“… 😲ങേ അങ്ങനെ പറഞ്ഞോ…” കേട്ടത് വിശ്വസിക്കാനാകാതെ അമ്പരപ്പോടെ തേജസ് പോയ വഴിയേ അഞ്ജലിയും നോക്കി ഇരുന്നു.