“… തന്റെ പേര് എന്തായിരുന്നു…” തൊട്ട് അടുത്തായി ഇരുന്ന അഞ്ജലിയോട് ചോദിച്ചു.
“… അ…അഞ്ജലി…” വിക്കി വിക്കി അവൾ പറഞ്ഞൊപ്പിച്ചു.
“…ആ അഞ്ജലി. എന്നാ മോൾ കുറച്ചു നേരം അപ്പുറത്ത് ഇരുന്ന് ഡ്രിങ്ക്സ് കുടിക്ക്. ഞങ്ങൾ ലൗവേഴ്സിന് കുറച്ചു സംസാരിക്കാൻ ഉണ്ട്…” തേജസ് പറഞ്ഞത് കേട്ട് അഞ്ജലി മാറി ഇരിക്കാനായി എഴുനേറ്റു. തൻവിക കണ്ണുകൊണ്ട് പോകരുതെന്ന് കാണിച്ചെങ്കിലും പോകാതെ വേറെ നിവർത്തി ഇല്ലായിരുന്നു.
“… ഇപ്പൊ എന്താ പഴയപോലെ അമ്പലത്തിൽ വരാത്തെ. ഞാൻ എന്നും താൻ വരുന്നതും കാത്ത് അവിടെ നിൽക്കും …” തൻവികക്ക് മനസിലായി അവൾ പറഞ്ഞ ലവ് സ്റ്റോറി വച്ച് അവളെ കളിയാക്കുന്നത് ആണെന്ന്.
“… Im really sorry. ചേട്ടന്റെ ലൗവർ ആണെന്ന് മനഃപൂർവം പറഞ്ഞ് നടന്നതല്ല. സാഹചര്യം കൊണ്ട് പറ്റിപോയത…”
“… എന്നാ പറയ് എന്തായിരുന്നു സാഹചര്യം…” തൻവിക കോളേജിൽ വന്നപ്പോ മുതൽ നടന്ന കാര്യങ്ങളും റാഗിംഗ് എല്ലാം പറഞ്ഞു.
“… ചേട്ടനെ നേരിട്ട് കണ്ട് ഇതേ പറ്റി സംസാരിക്കാൻ ഇരുന്നതാ അപ്പൊ ചേട്ടൻ ലീവ് ആയിരുന്നു…”
“… ഞാൻ തന്നെ തിരക്കി ക്ലാസ്സിൽ വന്നത് അറിഞ്ഞായിരുന്നോ…” അതിന് അവൾ ചെറുതായി ഒന്ന് മൂളി.
“… എന്നിട്ട് എന്താ എന്നെ വന്ന് കാണാതിരുന്നേ…”
“… പേടിച്ചിട്ടാ…” ചെറിയ ഭയത്തോടെ തൻവിക പറഞ്ഞു.
“…കഴിഞ്ഞ ദിവസം കോളേജ് മുഴുവൻ എന്നെ തിരക്കി നടന്നു എന്നാണല്ലോ ഞാൻ അറിഞ്ഞേ. അപ്പൊ പേടിയൊക്കെ മാറിയോ…” അതിനുള്ള ഉത്തരം അവളുടെ പക്കൽ ഇല്ലായിരുന്നു.ഇനിയും തൻവികയെ വെറുതെ ചോദ്യങ്ങൾ ചോദിച്ചു വിഷമിപ്പിക്കണ്ട എന്ന് കരുതി തേജസ് കാര്യത്തിലേക്ക് കടന്നു.