ഞാനും ദേവനും ബഷീറിക്കയുടെ കടയിൽ നിന്നും ബിരിയാണി കഴിച്ച് തിരികെ വർക്ക്‌ഷോപ്പിൽ എത്തി. ദേവൻ കൂടെ ഉള്ളത് കൊണ്ട് എന്നെ പണിചെയ്യാൻ മാമൻ സമ്മതിച്ചില്ല. ഞാനും അവനും ഓരോ വിശേഷങ്ങൾ പറഞ്ഞ് അവിടെ കൂടി. വൈകുന്നേരത്തോടെ സംഭവം സെറ്റ് ആയി.
“… ടാ പൈസ എത്രയായി…”
“… ടാ മൈരേ നിന്നോട് ആരെങ്കിലും പൈസ ചോദിച്ചോ. നിന്ന് മെഴുകാതെ വണ്ടി എടുക്കാൻ നോക്ക്…”
മാമനോട് ഇവൻ പൈസ എത്രയായി എന്ന് ചോദിച്ചിരുന്നെങ്കിൽ കാണായിരുന്നു. എന്റെ കൂട്ടുകാരിൽ മാമന് ഏറ്റവും മതിപ്പ് ഉള്ളത് ഇവനോടാ.മാമനോട് യാത്രപറഞ്ഞു നേരെ എന്നെ വീട്ടിലാക്കി അവൻ പോയി. എന്തോ എല്ലാ തവണയും അവൻ വന്നിട്ട് പോവുമ്പോൾ വല്ലാണ്ട് വിഷമം വരും. ഇനി അടുത്ത വരവിന് കാണാം.
“… കഴിഞ്ഞ ദിവസം കോളേജ് മുഴുവൻ നോക്കിയിട്ടും തേജസ് ഏട്ടനെ കണ്ടില്ലല്ലോടി…” തൻവിക അഞ്ജലിയോട് പറഞ്ഞു.
“… ഇനി എന്ത് ചെയ്യും. പുള്ളി ഇനി നമുക്ക് വല്ല പണിയും തരാൻ പ്ലാൻ ചെയ്യാണെങ്കിലോ…”
“…നീ ചുമ്മാ മനുഷ്യനെ പേടിപ്പിക്കാതെ വെള്ളം കുടിക്കാൻ നോക്ക്…”
“… ഹെലോ…”
കാന്റീനിൽ ഇരുന്ന് കൂൾഡ്രിങ്ക്സ് കുടിച്ചോണ്ട് ഇരുന്ന തൻവികയുടെയും അഞ്ജലിയുടെയും അടുത്തായി പെട്ടെന്ന് തേജസ് വന്നിരുന്നു.
“… തേജസ് ഏട്ടൻ…” അറിയാതെ രണ്ടുപേരും എഴുനേറ്റുപോയി.
“… ഹാ നിങ്ങൾ ഇരിക്ക് എന്നോട് ഇത്രക്ക് ബഹുമാനം ഒന്നും വേണ്ട…” തേജസിന്റെ വാക്കുകൾ കേട്ട് അവർ ഇരുന്നു.