തേജാത്മികം 2 [Nishinoya]

Posted by

 

“… എന്താ മാമ കാര്യം…”

 

“… എടാ ഒരു ഒരു ആൾട്ടോ ഫുൾ വർക്ക്‌ ആയിട്ടു വന്നിട്ടുണ്ട്. നീ കൂടെ ഉണ്ടെങ്കിൽ ഒന്ന് ഉഷാർ ആയേനെ…”

 

വർക്ക്‌ഷോപ്പിൽ മാമനും വേറൊരു പണിക്കാരനുമാണ് ഉള്ളത്. ഫുൾ വർക്ക്‌ വരുന്ന സമയത്ത് മാമൻ ഇതുപോലെ എന്നെ വിളിക്കും. കോളേജ് കട്ട്‌ ആക്കി പണി തീരും വരെ ഇവിടെ കൂടും. വീട്ടിലേക്കുള്ളതും അല്ലറ ചില്ലറ വട്ട ചിലവിനുള്ളതും മാമൻ തരും. ഇപ്പൊ അതുപോലൊരു പണി വന്നിട്ടുണ്ട് അതാ കാര്യം.

 

“… ഇനി കോളേജ് കട്ട്‌ ചെയ്താൽ പ്രശനം ആവും. മാമൻ ഒരു കാര്യം ചെയ്യ് വെള്ളിയാഴ്ച വണ്ടി പിടിക്ക് ശനിയും ഞായറുകൊണ്ട് നമുക്ക് സെറ്റ് ആക്കാം…”

 

“… എന്നാ അങ്ങനെ ചെയ്യാം. അല്ല ഇത് ദേവൻ മോൻ അല്ലെ…”

 

“… ആഹ് മാമ…” ദേവൻ മാമനെ നോക്കി ചിരിച്ചു.

 

“… എത്ര നാൾ ആയി മോനെ കണ്ടിട്ട്. ബാംഗ്ലൂരിൽ നിന്നും എപ്പോ വന്നു…”

 

“… ഇന്നലെ രാത്രി വന്നതേ ഉള്ളു മാമ. നാളെ വൈകിട്ട് തിരിച്ചു പോണം. മാമന് സുഖം അല്ലെ…”

 

“… ഓ അങ്ങനെ അങ്ങ് പോണു. അല്ലെ നീ ഇപ്പൊ എന്തിനാ വന്നേ…” മാമന്റെ ചോദ്യം എനിക്ക് നേരെയായി.

 

“… ഓ അത് ഞാൻ മറന്നു. ഇതിന്റെ ഡിക്കി ഒന്ന് തട്ടി ചെറിയ ബന്റ് ഉണ്ട്. മാമൻ ഒന്ന് നോക്കിയേ…” മാമനെ കൂട്ടി അത് കാണിച്ചു.

 

“… ഇത് വലിയ കുഴപ്പം ഇല്ലടാ നമുക്ക് ശെരിയാക്കാം. നീ പോയി മോന് നമ്മുടെ ബഷീറിക്കയുടെ കടയിൽ നിന്നും ബിരിയാണി വാങ്ങി കൊടുക്ക് എന്റെ പേര് പറഞ്ഞാൽ മതി…”

Leave a Reply

Your email address will not be published. Required fields are marked *