“… താല്പര്യം വരരുത് കേട്ടല്ലോ. തുടങ്ങി എന്നെങ്ങാനും അറിഞ്ഞാൽ ഇവിടുന്ന് ട്രെയിനും പിടിച്ചു ഞാൻ ഒരു വരവ് വരും…”
“… അത് എനിക്ക് അറിഞ്ഞൂടെ. എന്തൊക്കെയാ നിന്റെ വിശേഷങ്ങൾ…” ഞാൻ കോളേജിലെ കാര്യങ്ങളും തൻവികയെകുറിച്ച് എല്ലാം അവനോട് പറഞ്ഞു.
“… അത് കൊള്ളാലോ. കേട്ടിട്ട് പെണ്ണ് അടിപൊളി ആണെന്ന് തോന്നുന്നല്ലോ…”
“…ആട എനിക്കും അങ്ങനെയാ തോന്നുന്നേ…”
“…എന്താടാ അത് പറയുമ്പോൾ ഒരു നാണം പോലെ…”
“… നാണമൊ എനിക്കോ. ഒന്ന് പോടാ…”
“… നിന്നെ കുറിച്ച് എനിക്ക് അറിഞ്ഞൂടെ. നിന്റെ മനസ്സ് മയക്കിയിട്ടുണ്ടെങ്കിൽ ആൾ ചില്ലറക്കാരി അല്ല. കേറി മുട്ട് അളിയാ…”
“… അപ്പൊ മുട്ടാം അല്ലെ…”
“… പിന്നല്ല…” അത് കേട്ടതും ഗിയർ ഡൌൺ ചെയ്ത് ചവിട്ടിവിട്ടു. അന്ന് ഉച്ചവരെ ഞങ്ങൾ കാറുമായി കറങ്ങി നടന്നു.
“… എന്താടാ പറ്റിയെ ഇവിടെ സ്ക്രച് ഉണ്ടല്ലോ…” വണ്ടിയുടെ ഡിക്കിയിൽ ആയി ചെറിയ സ്കോറിംഗ് കണ്ട് ഞാൻ തിരക്കി.
“… എടാ രാവിലെ വീട്ടിൽ നിന്നും വണ്ടി എടുത്തപ്പോ പറ്റിയതാ…”
“… നിന്റെ അച്ഛൻ അറിഞ്ഞോ…”
“… ഇല്ലടാ. ചെന്നിട്ട് വേണം പറയാൻ…”
“…ആ ബെസ്റ്റ് നിന്റെ അച്ഛൻ അറിഞ്ഞാൽ നന്നായിരിക്കും. നീ വാ നമുക്ക് മാമന്റെ അടുത്തേക്ക് പോവാം…” വണ്ടിയുമായി ഞാൻ എന്റെ മാമന്റെ പെയിന്റിംഗ് വർക്ഷോപ്പിലേക്ക് പോയി.
“… ആഹ് നീ വന്നോ. നിന്നെ ഞാൻ വിളിക്കാൻ ഇരിക്കയിരുന്നു…” എന്നെ കണ്ടപാടെ മാമൻ എന്റെ അടുത്തേക്ക് വന്നു.