“…ടാ നീ കഴിച്ചായിരുന്നോ…” റെഡി ആയി ഞാൻ ഉമ്മറത്ത് ഇരുന്ന അവന്റെ അടുത്തേക്ക് ചെന്നു.
“…കഴിച്ചെട. അവിടത്തെ ഹോസ്റ്റൽ ഫുഡ് കഴിച്ചു മടുത്ത നാട്ടിലേക്ക് വരുന്നേ അപ്പൊ പിന്നെ വീട്ടിൽ നിന്നും കഴിക്കാതിരിക്കാൻ പറ്റോ…”
“… കഴിച്ചില്ലെങ്കിൽ നിന്റെ അമ്മ നിന്നെ കൊല്ലുമെന്ന് എനിക്ക് അറിയില്ലേ…” ഞാൻ കാപ്പിയും കുടിച്ചു അവന്റെ ഒപ്പം പുറത്തേക്ക് ഇറങ്ങി.
“… ഇത് നിന്റെ അച്ഛന്റെ കാർ അല്ലെ. നിനക്ക് ഇത് തന്നോ…”
“… ഓ അച്ഛൻ പുതിയൊരു കാർ എടുത്തപ്പോ ഇത് എനിക്ക് തന്നു…”
“… ഭാഗ്യവാൻ…”
“… എന്ത് ഭാഗ്യവാൻ. ഇങ്ങനെ ഇടക്ക് വരുമ്പോൾ അല്ലെ ഇത് അനക്കാൻ പറ്റു. സ്ഥിരം നാട്ടിൽ ഉണ്ടെങ്കിൽ പറയായിരുന്നു ഭാഗ്യവാൻ എന്ന്…”
“…അതിന് നിന്റെ അച്ഛൻ തന്നെയല്ലേ മോനെ ബാംഗ്ലൂരിലെ വലിയ കോളേജിൽ കൊണ്ട്പോയി ചേർത്തത്…”
“… അച്ഛന്റെ ഓരോ പ്രാന്ത് അല്ലാതെ എന്ത് പറയാൻ. നീ ഇവനെ ഒന്ന് പിടപ്പിച്ചിട്ട് പറയ് എങ്ങനെ ഉണ്ടെന്ന്…” ദേവ കാറിന്റെ കീ എനിക്ക് നേരെ എറിഞ്ഞു.
“…സാധനം കൊള്ളാം ഒരു രക്ഷയും ഇല്ല…” നല്ലപോലെ കാൽ കൊടുത്ത് ഞാൻ പറഞ്ഞു.
“… പറയടാ മോനെ ബാംഗ്ലൂർ ഒക്കെ എങ്ങനെ ഉണ്ട്…”
“… ഇപ്പൊ സീൻ ഇല്ല എനിക്ക് ഇഷ്ട്ടപെട്ട് വരുന്നു…”
“… ഞാൻ പറഞ്ഞില്ലേ കുറച്ചു കഴിയുമ്പോൾ എല്ലാം ശെരി ആവും എന്ന്. ഐറ്റം അടി ഒന്നും തുടങ്ങീല്ലല്ലോ അല്ലെ…”
“… ഇല്ലടാ. കൂടെ ഉള്ളവർ നിർബന്ധിക്കും എന്തോ എനിക്ക് അതിനോട് താല്പര്യം ഇല്ല…”