ഞാൻ നിർബന്ധിച്ചതും പുള്ളിക്കാരി സമ്മതം മൂളി. പിന്നെ നമ്മുടെ ബീച്ചിലേക്ക് ഒരു പറപ്പിക്കലായിരുന്നു. എന്നും ഇരിക്കാറുള്ള ഇടത്ത് രണ്ട് ഐസ്ക്രീംമും വാങ്ങി എന്റെ തോളിൽ ചാരി അവൾ ഇരുന്നു. ഇന്ന് കോളേജിലെ ഓരോ വിശേഷവും വളരെ സന്തോഷത്തോടെ ഐസ്ക്രീംമും കുടിച്ചോണ്ട് അവൾ പറഞ്ഞു. ഞാൻ അതെല്ലാം കേട്ട് ആസ്വദിച്ചു.
“…അയ്യേ… ഈ പെണ്ണ് ഇത്രയും കാലം ആയിട്ട് ഐസ്ക്രീം കുടിക്കാനും പഠിച്ചില്ലേ…” തനുവിന്റെ താടിയിൽ പറ്റിപിടിച്ചിരുന്ന ഐസ്ക്രീം ചൂണ്ടി ഞാൻ പറഞ്ഞു.
“… പോയോ…” സ്വയം തുടച്ചുകൊണ്ട് അവൾ ചോദിച്ചു.
“… ഇല്ല. വാ ഞാൻ തുടച്ചു താരാം…” അവളുടെ താടിയിലും പറ്റിപിടിച്ചിരുന്നോ ഐസ്ക്രീം ഞാൻ തുടച്ചു. അതിനിടയിൽ തനുവിന്റെ കവിളിൽ കൈവച്ച് തള്ളവിരളാൽ ആ ചുണ്ടിലെ ചോക്ലേറ്റ് ഞാൻ പതിയെ തുടച്ചു. ആ ചുണ്ടുകൾ എന്റെ വിരളിനാൽ ഞെരിഞ്ഞമർന്നു. പെട്ടന്ന് ഞാനും അവളും ഒരുപോലെ ഷോക്ക് ആയി അങ്ങനെ ഇരുന്നു.
“… Thanu can I kiss you…”
ആ ചോദ്യം കേട്ടതും അവളുടെ കണ്ണുകൾ പരൽ മീനുകളെപോലെ പിടക്കാൻ തുടങ്ങി ചുണ്ടുകൾ ചെറുതായി വിറയ്ക്കാനും. ഞാൻ ആ കണ്ണുകളും ചുണ്ടുകളും മാറി മാറി നോക്കി പതിയെ ഞങ്ങളുടെ മുഖം അടുത്തു. ഞാൻ ആ തേനൂറും അധരങ്ങൾ ചെറുതായി മുത്തി. മെല്ലെ ആ ചുണ്ടുകൾ ചപ്പി വലിച്ചു. ഞങ്ങൾ പരസ്പരം നിർത്താതെ ഉമിനീർ കൈമാറി. ആ അധരങ്ങൾ എത്ര ചുംബിച്ചിട്ടും എനിക്ക് മതിയായില്ല. അവൾ ഒരു കൈകൊണ്ട് എന്റെ തലമുടിയിൽ തഴുകി അവളിലേക്ക് കൂടുതൽ അടുപ്പിച്ചു. അലയടിക്കുന്ന കടലിനെയും തിരകളെയും സാക്ഷിയാക്കി ഞാൻ എന്റെ തനുവിന് ആദ്യചുംബനം നൽകി.