തേജാത്മികം 2 [Nishinoya]

Posted by

 

“… ആണോ മോൾക്ക് പായസം കുടിക്കാൻ വേണ്ടി പിന്നിൽ നിന്നും ഒരുത്തൻ പഴവും കൊണ്ട് വരുന്നുണ്ട് അവനോട് ചോദിച്ചാൽ മതി…” ആരാന്ന് അറിയാൻ അഞ്ജലി നോക്കുമ്പോൾ കാണുന്നത് ഓരോ ഇലയിൽ പഴം വച്ചു വരുന്നത് അജു ആണ്.

 

“… അയ്യോ വേണ്ട. ഞാൻ ഉള്ളത് കൊണ്ട് പായസം കുടിച്ചോളാമേ…” അഞ്ജലി എന്നെ നോക്കി തൊഴുതു അത് കണ്ട് ചിരിയോടെ ഞാൻ വിളമ്പൽ തുടർന്നു.

 

“… Helo ഏട്ടൻ എവിടാ ഞാൻ പുറത്ത് ഏട്ടനെയും കാത്ത് നിൽക്കാണ്…” കോളേജിലെ പരിപാടി എല്ലാം കഴിഞ്ഞതും തനു എന്നെ വിളിച്ചു.

 

“… നീ ഇറങ്ങിയോ. ഞാൻ ഇവിടെ ക്ലാസ്സിൽ ഉണ്ട് ഒരു പത്ത് മിനിറ്റ് ഇപ്പൊ വരാം…” എല്ലാരോടും യാത്ര പറഞ്ഞ് ഞാൻ ബൈക്കുമായി തനുവിന്റെ അടുത്തേക്ക് പോയി.

 

“… വാ പോവാം…” നിറ ചിരിയോടെ ബൈക്ക് അവൾക്ക് മുന്നിൽ നിർത്തി.

 

“… എന്റെ കൊച്ച് ആകെ ക്ഷീണിച്ചെന്ന് തോന്നുന്നല്ലോ…” ബൈക്ക് മുന്നോട്ട് ഓടിക്കവേ ഞാൻ ചോദിച്ചു.

 

“…ഈ സാരിയും ഉടുത്ത് എല്ലാ പരിപാടിയിലും പങ്കെടുത്ത്‌ ആകെ ക്ഷീണിച്ചു. പോരാത്തതിന് എന്താ ചൂടാ…”

 

“… എന്നാ എന്റെ കൊച്ചിന്റെ ചൂട് മാറാൻ ഇച്ചിരി കാറ്റ് കൊള്ളാൻ പോയാലോ…”

 

“… അയ്യോ അതൊന്നും വേണ്ട എനിക്ക് വീട്ടിൽ പോയാൽ മതി…”

 

“… എന്താ ജോമു…”

 

“… എന്താന്ന്…” എന്റെ തോളിൽ ചാരി ഇരുന്ന പെണ്ണ് പെട്ടെന്ന് ചാടി എഴുനേറ്റു.

 

“… സോറി പെട്ടെന്ന് യൂണിവേഴ്സ് മാറിപോയതാ. ഇനി പത്ത് ദിവസം കഴിഞ്ഞല്ലേ നമുക്ക് കാണാൻ പറ്റു കുറച്ചു നേരം എന്റൊപ്പം ഇരിക്ക്…”

Leave a Reply

Your email address will not be published. Required fields are marked *