“… നിങ്ങൾ എപ്പോ വന്നു…” ഒരു അവിഞ്ഞ ചിരിയോടെ ഞാൻ ചോദിച്ചു.
“…ഞങ്ങൾ വന്നിട്ട് കുറച്ചു നേരമായി. നിന്നോട് രാവിലെ വരാൻ പറഞ്ഞിട്ട് എവിടെ പോയി കിടക്കായിരുന്നു…”
“… അത് പിന്നെ അവൾ വിളിച്ചപ്പോ അങ്ങോട്ട് പോയതാ…”
“…പാ…ഇവിടെ എന്തൊക്കെ പണി ഉണ്ടായിരുന്നെന്ന് നിനക്ക് അറിയോ എന്നിട്ട് അവൻ അവളെ കാണാൻ പോയേക്കുന്നു. എന്താടാ അവൾക്ക് ഒറ്റക്ക് വരാൻ അറിയില്ലേ…”
“… അത്… അത് ഈ പെണ്ണും പ്രേമവും ഇല്ലാത്തവരോട് പറഞ്ഞാൽ മനസ്സിലാവില്ല …” അത് പറഞ്ഞതും അജുവിന്റെ കൂടെ ഉള്ളവർ അടക്കി ചിരിക്കാൻ തുടങ്ങി.
“… ആഹ് അത് പോട്ടെ നീ വണ്ടി ഒതുക്കിയിട്ട് വാ കുറച്ചു പണിയുണ്ട്…” കിട്ടിയ അപമാനം മറക്കാനായി ഇച്ചിരി പരുക്കൻ ശബ്ദത്തിൽ അജു പറഞ്ഞു.
ഓണാഘോഷം നല്ല തകൃതിയായി തന്നെ നടന്നു. ഇടക്ക് ഗപ്പ് കിട്ടുമ്പോ അജു കാണാതെ ഓടി തനുവിന്റെ അടുത്തേക്ക് പോവും എന്താന്ന് അറിയില്ല ഇന്ന് അവളിലേക്ക് വല്ലാത്ത അട്ട്രാക്ഷൻ. ഉച്ചക്ക് സദ്യക്ക് പപ്പടം വിളമ്പ് എനിക്ക് ആയിരുന്നു. വിളമ്പി വന്നപ്പോ ദാ ഇരിക്കുന്നു നമ്മുടെ കക്ഷി. അപ്പൊ തന്നെ വച്ചു ആ ഇലയിൽ രണ്ട് പപ്പടം.
“… ഇതെന്താ ചേട്ടാ ആ ഇലയിൽ മാത്രം രണ്ട് പപ്പടം…” തനുവിന്റെ ഇലയിലും എന്നെയും മാറി മാറി നോക്കികൊണ്ട് അഞ്ജലി ചോദിച്ചു.
“… ഓ അത് ഒന്ന് ചോറിന്റെ കൂടെ അടുത്തത് പായസത്തിന്റെ കൂടെ 🫣…”
“… ഞങ്ങളും ചോറും പായസവും കഴിക്കും കേട്ടോ…” ആക്കിയ ചിരിയോടെ അഞ്ജലി പറഞ്ഞു.