“…ഇപ്പോഴാ മോൾക്ക് ഒരു ഐശ്വര്യം വന്നത്. നിങ്ങളെ കാണാൻ സീത രാമനെ പോലുണ്ട്…” ആ അമ്മ ഞങ്ങളെ രണ്ടുപേരെയും കൈകൾ കൊണ്ട് ഉഴിഞ്ഞു സ്വന്തം തലയിൽ കൈ മടക്കി വച്ച് വെടി പൊട്ടിച്ചു. ഞാൻ തനുവിന്റെ തോളിൽ പിടിച്ച് എന്നോട് ചേർത്ത് നിർത്തി. പിന്നെ ഞങ്ങൾ ബൈക്കിൽ കയറി കോളേജിലേക്ക് തിരിച്ചു. തനു ആണെങ്കിൽ ഒരു സൈഡിലേക്ക് ഇരുന്ന് കൈ എന്റെ വയറിൽ കൂടി പിടിച്ച് എന്നോട് ചേർന്ന് ഇരുന്നു.
“… അതെ കോളേജ് എത്തി…” വണ്ടി നിർത്തിയത് പോലും അറിയാതെ എന്നെ കെട്ടിപ്പിടിച്ച് ഇരിക്കാണ് കക്ഷി.
“…ഏട്ടനെ മുണ്ടിലും ഷർട്ടിലും കാണാൻ നല്ല രസമുണ്ട്…”
“… എന്നിട്ട് നീ ഇത് ഇപ്പോഴാണോ പറയുന്നേ…”
“…പിന്നെ രാവിലെ ഞാൻ ചോദിച്ചപ്പോഴല്ലേ എന്നെ പറ്റി പറഞ്ഞെ അപ്പൊ ഇതും ഇങ്ങനെ പറ്റു. പിന്നെ എന്നെ കൊണ്ട് വന്ന പോലെ തിരിച്ചു കൊണ്ട് ആക്കിക്കോണം കേട്ടല്ലോ. അല്ലാതെ ആ സമയത്ത് വല്ല ഒഴിവു കേട് പറഞ്ഞാൽ ഉണ്ടല്ലോ…”
“… ഉത്തരവ്. ഇന്ന് ഇനി വേറെ പരിപാടി ഒന്നും പിടിക്കുന്നില്ല എന്റെ ഫോക്കസ് മുഴുവൻ ഇവിടെ ആയിരിക്കും…” ഒരു ദീർഘ നിശ്വാസത്തോടെ തനുവിനെ മൊത്തത്തിൽ ഒന്ന് നോക്കി.
“… വഷളൻ. പോ അവിടെന്ന്…” എന്റെ വയറിന് ഒരു കുത്തും തന്ന് അവൾ മന്ദം മന്ദം ക്ലാസ്സിലേക്ക് പോയി.
“…വായ് നോക്കി കഴിഞ്ഞെങ്കിൽ ഞങ്ങളെയും ഒന്ന് ശ്രെദ്ധിക്കാവോ…” സൗണ്ട് കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയതും ഇടുപ്പിന് കൈയ്യും കൊടുത്ത് എന്നെ നോക്കി നിൽക്കുന്ന അജുവിനെയും കൂട്ടുകാരെയുമാണ് കാണുന്നത്.