“…എത്തിയോ ഇപ്പൊ വരാം…” അത് പറഞ്ഞ് അവൾ ഫോൺ കട്ട് ആക്കി.
ഞാൻ ആലിനു ചുവട്ടിൽ അവളുടെ വരവിനായി നിലകൊണ്ടു. കുറച്ചു സമയം കഴിഞ്ഞതും സെറ്റ് സാരിയും ഉടുത്ത് അഞ്ജനത്താൽ കണ്ണുകൾ വലിച്ചെഴുതി നിറപുഞ്ചിരിയോടെ തനു എന്റെ പക്കലേക്ക് വന്നു. ശെരിക്കും ഒരു ദേവതയെ പോലെ തോന്നി. അവളുടെ അഴകിൽ മയങ്ങി ഞാൻ അങ്ങനെ നിന്നു. നെറ്റിയിൽ തണുപ്പ് തട്ടിയപ്പോഴാണ് ഞാൻ സോബോധത്തിലേക്ക് വന്നത്. നോക്കുമ്പോൾ കൈയിലെ വാഴയില തുമ്പിൽ നിന്നും ചന്ദനം എനിക്ക് അവൾ ചാർത്തുകയാണ്.
“…അമ്പലത്തിൽ കയറുന്നില്ലേ…” തനു എന്നോട് ചോദിച്ചു.
“… ഇല്ല. എന്താ വരാൻ പറഞ്ഞത്…”
“… കോളേജിൽ ഓണാഘോഷം ആയോണ്ട് സാരി ഉടുത്തതാ അപ്പൊ ആദ്യം ചേട്ടനെ കാണിക്കണം എന്ന് തോന്നി അതാ. എങ്ങനെ ഉണ്ട്…”
“… സുന്ദരി ആയിട്ടുണ്ട് 🥰…” എന്റെ ഹൃദയത്തിൽ തട്ടി വന്നതായിരുന്നു അത്.
“… ഓ ചോദിച്ചാലെ പറയു അല്ലെ 😒…” തനു മുഖം കോട്ടി. ഞാൻ അതിന് ഒന്ന് ഇളിച്ചു കാണിച്ചു.
“…എല്ലാം കൊള്ളാം പക്ഷെ എന്തോ ഒരു കുറവുണ്ട്…”
അവളെ മൊത്തത്തിൽ നോക്കി ഞാൻ പറഞ്ഞു. എന്താ സംഭവം എന്ന് അവളും തിരിഞ്ഞും മറിഞ്ഞും നോക്കാൻ തുടങ്ങി. അവളെയും കൂട്ടി ഞാൻ അടുത്തുള്ള പൂക്കടയിലേക്ക് പോയി. ഒരു മുഴം മുല്ലപൂ വാങ്ങി അത് കണ്ടതും കക്ഷി നാണത്തോടെ ചിരിച്ച് എനിക്ക് എതിർ വശത്തേക്ക് തിരിഞ്ഞു. ഞാൻ ആണെങ്കിൽ പെട്ടല്ലോ നാഥാ എന്ന അവസ്ഥയായി. കാരണം ഇത് എങ്ങന മുടിയിൽ ചൂടേണ്ടത് എന്ന് എനിക്ക് അറിയില്ലല്ലോ 😬. അവസാനം പൂ വിൽക്കുന്ന അമ്മ പറഞ്ഞരീതിയിൽ എങ്ങനെയോ ഒപ്പിച്ചു.