“… നീ ഒന്നും എടുത്തില്ലേ…” വെറും കൈയോടെ നിക്കുന്ന അഞ്ജലിയോട് ഞാൻ ചോദിച്ചു.
“… ഇവൾക്ക് നാണം ആണെന്ന് തോന്നുന്നു. ഞാൻ ഒരുപാട് നിർബദ്ധിച്ചിട്ട ഒരു കടിയെങ്കിൽ എടുത്തത്. അടുത്ത തവണ എന്റെകൂടെ കട്ടക്ക് നിൽക്കുന്നവരെ കൊണ്ട് വരണം കേട്ടല്ലോ…” അജു തനുവിന് താക്കീത് നൽകി.
“… ഇന്നത്തോടെ ഈ ഓഫർ തീർന്നു. ഇനി ഇങ്ങനെയുള്ള ഓഫർ തരണം എങ്കിൽ ഞാൻ വല്ല ലോണും എടുക്കണം…” തനു അത് പറഞ്ഞതും എല്ലാരും ചിരിക്കാൻ തുടങ്ങി.
“… എന്നാ ഞങ്ങൾ പോട്ടെ…” ഞങ്ങളുടെ അനുവാദവും വാങ്ങി അഞ്‌ജലിയും തനുവും ക്ലാസ്സിലേക്ക് മടങ്ങി. ഞാൻ കൈകൊണ്ട് ഫോൺ വിളിക്കുന്ന കാര്യം സൂചിപ്പിക്കാൻ മറന്നില്ല.
“… തേജസ് ഏട്ടൻ പാവം ആണല്ലേ…” ക്ലാസ്സിലേക്ക് നടക്കവേ അഞ്ജലി തനുവിനോട് ചോദിച്ചു.
“… ആഹ് പുള്ളി നൈസ് ആണ് എനിക്ക് ഇഷ്ട്ട. അല്ല നിന്റെ അജു ചേട്ടൻ എന്ത് പറയുന്നു…” കുണുങ്ങി ചിരിച്ചോണ്ട് തനു അഞ്ജലിയോട് ചോദിച്ചു.
“… എന്റെ അജു ചേട്ടനോ. ഒന്നു പോടീ…”
“…പുള്ളി വിളിച്ച ഉടനെ പിറകെ പോകുന്നത് കണ്ടല്ലോ. എന്ത് പറഞ്ഞു കക്ഷി…” തനു അഞ്ജലിയോട് ചോദിച്ചു.
“…നിങ്ങൾക്ക് ശല്യമാവണ്ട എന്ന് കരുതിയ ഞാൻ അജു ചേട്ടൻ വിളിച്ച ഉടനെ പോയത്. അവിടെ ചെന്നപ്പോ ഞാൻ ഒന്നും കഴിക്കാൻ എടുത്തില്ല എന്ന് പറഞ്ഞായിരുന്നു പുള്ളിയുടെ പ്രശ്നം…” അഞ്ജലി പറഞ്ഞ് കഴിഞ്ഞതും ചാരു ചിരി തുടങ്ങി.
“… ചിരിക്കേണ്ട 😡…” അഞ്‌ജലിക്ക് അത് കണ്ടപ്പോ ദേഷ്യം വന്നു.