“…സോറി സൈലന്റ് ആയതോണ്ട് കണ്ടില്ല. അല്ല നീ എന്താ ഇന്നലെ ഫോൺ വച്ചിട്ട് പോയെ…” സൈലന്റ് മോടു മാറ്റികൊണ്ട് ഞാൻ ചോദിച്ചു.
“… ഓ അത് കസിൻ വിളിച്ചത്…”
“… കസിൻ എന്ന് പറയുമ്പോൾ…” ഞാൻ ഇച്ചിരി തറപ്പിച്ചു ചോദിച്ചു.
“… എന്താ മോനെ ഇപ്പോഴേ ടോക്സിക് ആവാണോ…” എന്നെ കളിയാക്കികൊണ്ട് ചോദിച്ചു.
“… ഓ ടോക്സിക് ഒന്നും അല്ല ചുമ്മാ ചോദിച്ചെന്നെ ഉള്ളു…”
“… ഞാനും അവനും പത്ത് വരെ ഒരുമിച്ചു പഠിച്ചതാ. എന്റെ ബെസ്റ്റ് ഫ്രണ്ട്. കൊച്ചിലെ മുതൽ ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയിരുന്നു +1,+2 ഞാൻ പുറത്ത് പോയി പഠിച്ചു അവൻ നാട്ടിലും. ഞാൻ തിരിച്ചു നാട്ടിൽ വന്നപ്പോ അവൻ പഠിക്കാൻ വേണ്ടി പുറത്ത് പോയി. ആഴ്ചയിൽ ഒന്ന് രണ്ട് തവണ വിളിക്കും. ഇന്നലെ ചേട്ടനോട് സംസാരിച്ചോണ്ട് ഇരുന്നപ്പോഴാ അവൻ വിളിച്ചേ. പുറത്ത് നിന്ന് ഒരാൾ കഷ്ട്ടപെട്ട് വിളിക്കുമ്പോൾ എങ്ങനാ എടുക്കാതിരിക്കുന്നെ അതാ…”
“… അത് ശെരിയ. വിദേശത്ത് നിന്ന് ഒരാൾ വിളിക്കുമ്പോൾ കാൾ എടുത്തില്ലേൽ അത് മോശാ…”
“… നിങ്ങളുടെ സൊള്ളൽ ഇതുവരെ കഴിഞ്ഞില്ലേ ഇന്റർവെൽ കഴിയാറായി …” രണ്ട് കൈ നിറയെ കടിയും വായിൽ എന്തോ ചവച്ചോണ്ട് അജു ഞങ്ങൾക്ക് അരികിലേക്ക് എത്തി.
“… എന്താടാ ഇത് കട മുഴുവൻ നിന്റെ രണ്ട് കൈയിൽ ഉണ്ടല്ലോ…” അജുവിനെ കണ്ടതും എന്റെ കണ്ണ് തള്ളിപ്പോയി.
“…ഇനി എന്തെങ്കിലും ബാക്കി ഉണ്ടോ ചേട്ട…” എന്റെ അതെ അവസ്ഥയിൽ ആയിരുന്നു തനുവും.