“… നല്ല ക്യൂട്ട് ആയിരുന്നല്ലേ…”
“… ക്യൂട്ടോ എന്ത് ക്യൂട്ട്…”
“…അല്ല അവളെ ദേഷ്യപെടുമ്പോൾ കാണാൻ ഒരു പ്രേത്യേക ചേൽ ആയിരുന്നു…”
“… എടാ മോനെ നിന്നെ അല്ലെ അവൾ അവിടെ നിർത്തി അപമാനിച്ചത്. എനിക്ക് അറിയാൻ വയ്യാത്തോണ്ട് ചോദിക്ക നിനക്ക് എന്താ കണ്ടാമൃഗത്തിന്റെ തോൽ വല്ലതും ആണോ…”
“… എനിക്ക് അവൾ എന്നെ അപമാനിച്ചത് ആയിട്ടൊന്നും തോന്നിയില്ല…”
“… നിനക്ക് തോന്നില്ല. നിനക്ക് വേണ്ടി വഴക്കുണ്ടാക്കിയ എന്നെ പറഞ്ഞാൽ മതിയല്ലോ. അല്ല നിന്റെ പെണ്ണാണ് എന്ന് പറഞ്ഞു അവൾ നടത്തിയ ഷോഓഫ് കണ്ടായിരുന്നോ…”
“… ആഹ് എന്റെ പെണ്ണ് ആണെന്ന് പറഞ്ഞപ്പോ എനിക്ക് എന്തോ പ്രേത്യേക ഫീൽ ആയിരുന്നു. ഞാൻ ആണ് തേജസ് എന്ന് അറിഞ്ഞപ്പോ അവളുടെ ഫേസ് കാണേണ്ടതായിരുന്നു …”
“… ആഹ് ഞാൻ നോക്കാൻ ഒന്നും പോയില്ല 😏…”
“… നിന്നോട് പറഞ്ഞാൽ അത് മനസ്സിലാവില്ല. എന്തായാലും എനിക്ക് ഇഷ്ട്ടായി ആ തന്റെടവും ദേഷ്യവും എല്ലാം🥰…”
“… നീ എന്ത് കോപ്പാണെന്ന് വെച്ച ചെയ് ഞാൻ പോണു…” കുടിച്ചോണ്ട് ഇരുന്ന ചായക്ക് പൈസയും കൊടുത്ത് അജു വീട്ടിലേക്ക് മടങ്ങി ശേഷം തേജസും.
“… ടാ എഴീക്കട. സമയം എത്ര ആയെന്നോ…” രാവിലെ നിർത്താതെ ഉള്ള കതകിൽ തട്ടി വിളി കേട്ടാണ് ഞാൻ ഉറക്കം ഉണർന്നത്.
“… ആരെടാ ഈ രാവിലെ തന്നെ…” ഉറക്കം കെട്ടതിന്റെ ദേഷ്യത്തിൽ കൈലിയും നേരെയാക്കി ഉടുത്ത് റൂമിന്റെ വാതിൽ തുറന്നു.