“… സോറി പറഞ്ഞാൽ മാത്രം പോരാ. ചായക്ക് രണ്ട് കടി കൂടി ഓഫർ ചെയ്താലേ ഫ്രണ്ട് ആയിട്ട് കൂടെ കൂട്ടാൻ പറ്റു…” ഇച്ചിരി വെയിറ്റ് ഇട്ടാണ് അജുവിന്റെ ഡിമാൻഡ്. കണ്ട് നിന്ന ഞാൻ പോലും അറിയാതെ ചിരിച്ചുപോയി. ഞാൻ ചിരിക്കുന്നത് എങ്ങാനും അവൻ കണ്ടാൽ ഇപ്പൊ എന്റെ മയ്യത്ത് എടുക്കാം.
“… അതിനെന്താ ചേട്ട ചേട്ടന് ഇഷ്ട്ടം ഉള്ളത് എടുത്തോ ഇന്നത്തെ ചിലവ് എന്റെ വക…” സന്തോഷത്തോടെ തനു പറഞ്ഞു.
“… അപ്പൊ നമ്മൾ കട്ട ഫ്രണ്ട്‌സ്. നിങ്ങൾ സംസാരിക്ക് ഞാൻ എന്റെ പരിപാടിയിലേക്ക് കടക്കട്ടെ…” കൈ രണ്ടും കൂട്ടി തിരുമി അജു കടികൾ വച്ചിരിക്കുന്ന ചില്ലിൻ കൂട്ടിലേക്ക് നടന്നു.
“… നീ ഇവിടെ എന്ത് കാണാൻ ഇരിക്ക വല്ലതും വേണം എങ്കിൽ എന്റെ ഒപ്പം വന്നോ…” പാതി വരെ എത്തിയ അജു അഞ്ജലിയെയും നിർബന്ധിച്ചു വിളിച്ചോണ്ട് പോയി.
“… രണ്ടും കൂടി എന്റെ പേഴ്‌സ് കാലി ആക്കോ…”അജുവിന്റെ ആവേശത്തോടെയുള്ള പോക്ക് കണ്ട് തനു എന്നോട് ചോദിച്ചു.
“…നിന്റെ ഐഡിയ അല്ലെ അനുഭവിച്ചോ…” ഞാനും ചെറു പുഞ്ചിരിയോടെ മറുപടി പറഞ്ഞു.
“… ഇന്നലെ ഏട്ടനോട് ഫോണിൽ അധികം സംസാരിക്കാൻ പറ്റിയില്ല. അതാ രാവിലെ തന്നെ ചേട്ടനെ തേടി ഇറങ്ങിയേ.എവിടെയെല്ലാം നോക്കിയെന്നോ അവസാനം തേടിപിടിച്ചു ഇവിടെവരെ എത്തി…”
“… എന്നാ നിനക്ക് ഫോൺ വിളിച്ച പോരായിരുന്നോ…”
“… മോൻ ആ ഫോൺ ഒന്ന് നോക്കിയേ…” ഫോൺ എടുത്ത് നോക്കിയപ്പോ തനുവിന്റെ അഞ്ചാറു മിസ്സ്ഡ് കാൾ.