ഫോൺ എന്നെ ഏൽപ്പിച്ച് അവൾ ക്ലാസ്സിലേക്ക് നടന്നു. ഫോൺ നോക്കിയപ്പോ പുതിയൊരു കോണ്ടാക്ട് ആഡ് ആക്കിയിട്ടുണ്ട്
Thanu💞
പെട്ടെന്ന് ഞാൻ തല ഉയർത്തി അവളെ നോക്കി പോകുന്ന പോക്കിൽ തിരിഞ്ഞു നോക്കി വശ്യമായി അവൾ ചിരിച്ചു. ഇത് സ്വപ്നമല്ല എന്ന് തിരിച്ചറിയാൻ ഇച്ചിരി സമയം എടുത്തു. ലഞ്ച് ബ്രേക്കിനു ശേഷമുള്ള ലോങ്ങ് ബെൽ പോലും മധുരമുള്ളതായി തോന്നി. അതിരില്ലാത്ത സന്തോഷം ഒരുമാതിരി സൈമൺസിന്റെ വിക്കെറ്റ് കിട്ടിയ ശ്രീശാന്തിനെ പോലെ എന്തൊക്കെയോ കാണിച്ചു കൂട്ടി.
“… Helo ആരാ വിളിക്കുന്നെ…” രാത്രി കാൾ എടുത്തപാടെ തൻവിക ആരാ വിളിക്കുന്നത് എന്ന് തിരക്കി.
“… ഉച്ചക്ക് നമ്പർ തന്നത് വിളിക്കാൻ അല്ലെ…”
“… ഓ തേജസ് ഏട്ടൻ. നമ്പർ തന്നെന്നു പറഞ്ഞ് രാത്രി ആണോ വിളിക്കുന്നെ…”
“… അയ്യോ സോറി ഞാൻ ഓർത്തില്ല…”
“… ഏയ്യ് വൈകണ്ട വൈകണ്ട. ഞാൻ ചുമ്മാ പറഞ്ഞതാ. എന്താ ഇപ്പൊ വിളിച്ചേ…”
“… ചുമ്മാ കിടന്നപ്പോ തന്നെ ഓർമ വന്നു അപ്പൊ വിളിക്കാം എന്ന് കരുതി…”
“…ഇന്ന് വിളിച്ചില്ലായിരുന്നെകിൽ നാളെ നേരിൽ കാണുമ്പോൾ ചേട്ടനെ ഞാൻ കൊന്നേനെ…”
“… അതെന്ന…”
“… ഞാൻ ചേട്ടന് എന്റെ നമ്പർ തന്നു. ചേട്ടൻ ഇപ്പൊ വിളിക്കും ഇപ്പൊ വിളിക്കും എന്ന് വിചാരിച്ചു കാത്തിരിക്കായിരുന്നു അങ്ങോട്ട് വിളിക്കാനാണെങ്കിൽ എന്റെ കൈയിൽ നമ്പറും ഇല്ല ദുഷ്ടൻ…”
“… ഓ സോറി സോറി. പിണങ്ങല്ലേ പൊന്നെ ഞാൻ ഇച്ചിരി തിരക്കിൽ ആയി പോയി. അല്ല അഞ്ജലി ചോദിച്ചില്ലേ നമ്മൾ എവിടെ പോയതാണെന്ന്…”