“…പിന്നെ നിന്നെ എങ്ങനെ എങ്കിലും കണ്ട് സത്യാവസ്ഥ അറിയണം എന്ന് തോന്നി. അതിനാ അന്ന് ക്ലാസ്സിൽ വന്ന് അനേഷിച്ചത് അപ്പൊ നീ ലീവും. പിന്നെ ഫ്രഷേഴ്‌സ് ഡേക്ക് നിന്റെ പാട്ട് ഉണ്ടെന്ന് മൈക്കിലൂടെ അറിഞ്ഞപ്പോ ആ സ്റ്റേജിൽ എല്ലാരുടെയും മുന്നിൽവച്ച് നിന്നെക്കൊണ്ട് സത്യം പറയിപ്പിക്കാൻ ഓടി വന്നതാ…”
“… എന്നിട്ടോ…” ആകാംഷയോടെ തൻവിക ചോദിച്ചു.
“… തന്നെ ആദ്യം കണ്ടപ്പോഴേ ഉള്ളിൽ ഒരു പിടച്ചിൽ ആയിരുന്നു. എന്തോ വല്ലാത്തൊരു സ്പാർക്ക് ഇത്രയും നാൾ ആരോടും തോന്നാത്ത ഒരു ഇത്. ആ നിമിഷം നിന്നോടുള്ള ദേഷ്യം എല്ലാം അലിഞ്ഞ് ഇല്ലാതായി. അതിനുശേഷം താൻ പോലും അറിയാതെ ഞാൻ തന്റെ പിന്നിൽ തന്നെ ഉണ്ടായിരുന്നു. അപ്പോഴാ ലൈബ്രറിയിൽ വച്ച് നമ്മുടെ ഏറ്റുമുട്ടൽ. എന്ത് കലിപ്പ് ആയിരുന്നടോ അന്ന്…” ചെറിയ ചുഞ്ചിരിയോടെ തൻവികയെ നോക്കി.
“… എനിക്ക് അന്ന് മൂഡ്സിംഗ്സ് ആയിരുന്നു. അതാ അങ്ങനെ പെരുമാറിയെ സോറി…” ചെറിയ ചമ്മലോടെ അവൾ പറഞ്ഞ്.
“… ഏയ്യ് അന്ന് തന്റെ ഓരോ വാക്കും പ്രവർത്തിയും ഞാൻ നല്ലപോലെ ആസ്വദിച്ചു. പിന്നെ തേജസിന്റെ പെണ്ണ് ആണെന്ന് തന്റേടത്തോടെ പറഞ്ഞപ്പോ എന്തോ വല്ലാത്ത സന്തോഷം തോന്നി…” ഞാൻ അത് പറഞ്ഞതും പെണ്ണിന്റെ കവിൾ ഒക്കെ ചുമന്നു. വീണ്ടും നമുക്ക് ഇടയിൽ മൗനം വന്നുകേറി. എന്നാൽ ഉള്ളിൽ ഉള്ളത് എല്ലാം പറഞ്ഞ സന്തോഷത്തിലായിരുന്നു ഞാൻ.
“… ദേ അഞ്ജലിയുടെ കുറെ മിസ്സ്ഡ്കാൾ ഞാൻ ഒന്ന് അവളെ വിളിക്കട്ടെ…” എന്റെ അനുവാദവും വാങ്ങി അവൾ മാറി നിന്ന് അഞ്ജലിയെ വിളിച്ചു.