“… Assignment അഞ്ജലിയുടെ കൈയിൽ കൊടുത്താൽ മതി അവൾ വായിച്ചോളും. എന്താ അഞ്ജലി വൈക്കില്ലേ…” തേജസ് അഞ്ജലിയെ ചോദ്യഭാവത്തിൽ നോക്കി.
“…ഞാൻ വച്ചോളാം നീ ചേട്ടന്റെ ഒപ്പം പോയിട്ട് വാ…” പേടിയിൽ ഉമിനീർ ഇറക്കികൊണ്ട് അഞ്ജലി പറഞ്ഞു.
തൻവികക്ക് താൻ പെട്ടെന്ന് മനസിലായി വേറെ വഴിയില്ലാതെ assignment അഞ്‌ജലിക്ക് നൽകിയ ശേഷം ചെറിയ ഭയത്തോടെ തേജസിന്റെ ബുള്ളറ്റിന് പിന്നിൽ കയറി. തൻവിക കയറിയെന്ന് മനസ്സിലായത് പതിയെ വണ്ടി മുന്നോട്ട് നീങ്ങി. വണ്ടി ഓടവേ തേജസ് മിറർ വഴി പിന്നിലേക്ക് നോക്കി ആകെ പേടിച് വിറച്ചു ഇരിക്കുന്ന തൻവികയെയാണ് കണ്ടത്. വണ്ടി മുന്നോട്ട് കുതിക്കുമ്പോഴും അവളുടെ കണ്ണുകൾ പിന്നിട്ട വഴികളെ നോക്കുന്നുണ്ടായിരുന്നു. കക്ഷി ആകെ വിയർത്ത് കുളിച്ചു. വണ്ടി ചെന്ന് നിന്നത് വലിയ ആൾ തിരക്ക് ഇല്ലാത്ത ഒരു ബീച്ചിൽ ആയിരുന്നു. വണ്ടി ഓഫ് ആയിട്ടും തൻവികയുടെ ഭാഗത്ത് നിന്നും അനക്കം ഒന്നും കണ്ടില്ല.
“… ഹാ ഇറങ്ങടോ…” ഞാൻ പറഞ്ഞതും അവൾ പെട്ടെന്ന് ചാടി ഇറങ്ങി ചുറ്റിനും നോക്കി.
“… നമ്മൾ എന്താ ഇവിടെ…”
“… താൻ പേടിക്കാതെ. ഞാൻ തന്നെ പിടിച്ച് തിന്നത്തൊന്നും ഇല്ല…” ചെറിയ പുഞ്ചിരിയോടെ അത് പറഞ്ഞതും കക്ഷിയുടെ മുഖം ഒന്ന് തെളിഞ്ഞു.
“… ഐസ്ക്രീം കഴിക്കുമല്ലോ അല്ലെ…” അതിന് ചെറിയൊരു മൂളൽ മാത്രം വന്നു. അവിടെ ഉണ്ടായിരുന്ന ഷോപ്പിൽ നിന്നും രണ്ട് കോൺ ഐസ് വാങ്ങി തെങ്ങിൻ തണൽ ഉള്ള ഭാഗത്തായി കടലിനെ നോക്കി ഇരുപ്പ് ഉറപ്പിച്ചു ഒപ്പം അവളും. എന്റെ കൈയിലെ ഐസ്ക്രീം അവൾക്ക് നൽകി പതിയെ ഞങ്ങൾ കഴിക്കാൻ ആരംഭിച്ചു.