“…നീ ഉറങ്ങാത്തത് ശെരി അതിനെന്തിനാ വെറുതെ എന്റെ ഉറക്കം കൂടി കളയുന്നെ…” ദൈനിയത്തോടെ അഞ്ജലി ചോദിച്ചു.
“… ദേ അഞ്ചു എന്റെ വായിൽ ഇരിക്കുന്നത് നീ കേൾക്കണ്ട കേട്ടല്ലോ. ഇന്നലെ ആവശ്യം ഇല്ലാത്ത ഓരോന്ന് പറഞ്ഞു എന്നെ കൺഫ്യൂസ് ആക്കിയത് നീയാ എന്നിട്ട് അവൾ പറയുന്നത് കേട്ടില്ലേ…” അതും പറഞ്ഞു ദേഷ്യത്തോടെ തൻവിക നടത്തത്തിന്റെ വേഗത കൂട്ടി.
“… ഹാ പിണങ്ങല്ലെടി. നിനക്ക് ഇപ്പൊ എന്താ വേണ്ടേ തേജസ് ഏട്ടൻ എന്താ അങ്ങനെ പറഞ്ഞത് എന്ന് അറിയണം അത്രയല്ലേ ഉള്ളു…” തൻവികയോടൊപ്പം നടന്നേത്തി അഞ്ജലി ചോദിച്ചു. അതിന് തൻവിക മൂളി.
“…അടുത്ത തവണ തേജസ് ഏട്ടനെ കാണുമ്പോൾ ഞാൻ തന്നെ ചോദിച്ചോളാം പോരെ…” അത് പറഞ്ഞു തീർന്നതും തേജസിന്റെ ബുള്ളറ്റ് അവർക്ക് വട്ടം വച്ചു.
“… ഗുഡ്…. ഗുഡ് മോർണിംഗ് ചേട്ട…” ചെറിയ ഭയത്തോടെ അഞ്ജലി വിഷ് ചെയ്തു.
“… ഗുഡ് മോർണിംഗ്. എന്താ രണ്ടുപേരും ക്ലാസ്സിൽ പോണില്ലേ…”
“… ആഹ് പോവായിരുന്നു ചേട്ട…” അഞ്ജലി പറഞ്ഞു.
“…തൻവിക എനിക്ക് തന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട് വാ വന്ന് വണ്ടിയിൽ കയറ്…” തേജസ് പറയുന്നത് കേട്ട് രണ്ടുപേരും ഒരുപോലെ ഞെട്ടി.
“…അയ്യോ ഞാൻ എങ്ങോട്ടും ഇല്ല. എനിക്ക് ക്ലാസ്സിൽ പോണം…”
“… ഓഹോ സീനിയർ പറഞ്ഞാൽ അനുസരിക്കാൻ അറിയില്ലേ…” തേജസ് ഇച്ചിരി കടുപ്പിച്ചു തന്നെ ചോദിച്ചു.
“…അത് അത് ഇന്ന് assignment വയ്ക്കാൻ ഉണ്ട് അത്കൊണ്ട് ക്ലാസ്സിൽ പോണം…” തൻവിക ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിയാൻ നോക്കി.