“… അവളുടെ അടുത്ത് എന്ത് ഒലിപ്പിക്കൽ ആയിരുന്നടാ മൈരെ നീ …” അജു കാര്യമായിട്ട് തന്നെ തേജസിനെ കളിയാക്കി.
“…പോടാ.ഓവർ ആയോ…”
“…പിന്നല്ലാണ്ട്. അതുപോട്ടെ നിനക്ക് അവളെ ഇഷ്ട്ടാണെന്ന് പറഞ്ഞോ…”
“…ചെറിയ ക്ലൂ കൊടുത്തിട്ടുണ്ട്…”
“… ആ ബെസ്റ്റ്. നീ എന്താടാ അശ്വമേധം കളിക്കണോ. പെൺപിള്ളേരോട് വാ തുറന്ന് കാര്യങ്ങൾ സംസാരിച്ചില്ലേൽ അവസാനം അവളുമാർ പറയും ഞാൻ നിന്നെ അങ്ങനെ കണ്ടിട്ടില്ല ഫ്രണ്ട് ആയിട്ട കണ്ടേ എന്ന്…”
“… ങേ അങ്ങനെ ഒക്കെ പറയോ…”
“… ആ അങ്ങനെ ഒക്കെ പറയും. അവളെ നിനക്ക് വേണം എന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് പോയി പറഞ്ഞോ…”
“…നാളെ ആവട്ടെ നമുക്ക് സെറ്റ് ആക്കാം…”
“… ആക്കിയാൽ മതി…”
“… Helo…എന്താടി നിനക്ക് ഉറക്കം ഒന്നും ഇല്ലേ…” രാത്രി ഉറക്കപ്പായയിൽ നിന്നും എഴീക്കാതെ അഞ്ജലിക്ക് വന്ന കാൾ അവൾ അറ്റന്റ് ചെയ്തു.
“…നീ ഇന്ന് പറഞ്ഞത് പോലെ പുള്ളിക്ക് എന്നെ ഇഷ്ട്ടം ആയിരിക്കോ…”
“… ഏത് പുള്ളി…”
“… തേജസ് ഏട്ടന്റെ കാര്യാ ഞാൻ ചോദിച്ചേ…”
“…. എന്റെ പൊന്ന് തനു നിനക്ക് രാത്രി ഉറക്കം ഒന്നും ഇല്ലേ. വെറുതെ മനുഷ്യനെ ബുദ്ധിമുട്ടിപ്പിക്കാതെ പോയെ…” തിരിച്ച് എന്തെങ്കിലും പറയുന്നതിന് മുമ്പ് അഞ്ജലി കാൾ കട്ട് ആക്കി.
“… ഞാൻ ഇന്നലെ ഒരുപോള കണ്ണടച്ചിട്ടില്ല നിനക്ക് അറിയോ…” പിറ്റേന്ന് ബസ് ഇറങ്ങി കോളേജിലേക്ക് പോകവേ തൻവിക അഞ്ജലിയോട് പറഞ്ഞു.