“… ദേ പിള്ളേരെ ബെൽ അടിച്ചു നിങ്ങൾക്ക് ക്ലാസ്സിൽ ഒന്നും പോണ്ടേ…” ക്യാന്റീനിലെ ചേട്ടൻ വന്ന് വിളിച്ചപ്പോഴാ രണ്ടിനും ബോധം വന്നത്.
“… ആഹ് പോവാ ചേട്ടാ…” അഞ്ജലി തൻവികയേയും കൂട്ടി ക്ലാസ്സിലേക്ക് പോയി.
“…എന്നാലും തേജസ് ഏട്ടൻ എന്തായിരിക്കും അങ്ങനെ പറഞ്ഞെ…” കോളേജ് കഴിഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് നടക്കവേ തൻവിക അഞ്ജലിയോട് ചോദിച്ചു.
“… എനിക്ക് തോന്നുന്നത് തേജസ് ഏട്ടന് നിന്നെ ഇഷ്ട്ടായെന്ന…”
“… ഇഷ്ട്ടോ എന്ത് ഇഷ്ട്ടം…” മനസ്സിലാവാതെ അഞ്ജലിയെ നോക്കി.
“… ഇഷ്ട്ടം എന്ന് പറഞ്ഞാൽ ലവ്, കാതൽ, പ്രേമം അങ്ങനെ പല പേരും പറയും…”
“… ഒന്ന് പോടീ പ്രേമം പോലും. എനിക്ക് തോന്നുന്നത് ഞാൻ പറഞ്ഞത് മുഴുവൻ കേട്ട് എന്നോട് പാവം തോന്നി പറഞ്ഞത് ആവും എന്നാ…”
“… ഏയ്യ് അങ്ങനെ വരാൻ വഴിയില്ല…”
“… നീ വെറുതെ മനുഷ്യനെ പേടിപ്പിക്കാതിരുന്നേ…” തൻവിക ചെറിയൊരു ഭയത്തോടെ പറഞ്ഞു.
“…നിന്റെ വിശ്വാസം നിന്നെ കാക്കട്ടെ. സപ്പോസ് പുള്ളിക്ക് നിന്നെ ഇഷ്ട്ടം ആണെങ്കിൽ എന്താ നിന്റെ നിലപാട്…”
“… അങ്ങനെ ചോദിച്ച. പുള്ളിയെ കാണാൻ കുഴപ്പം ഇല്ല കോളേജിലെ ഹീറോ സംസാരിച്ചത് വെച്ച് നോക്കുമ്പോൾ നല്ല സ്വഭാവം ആണെന്ന് തോന്നുന്നു so…” തൻവിക ഓരോന്നായി ആലോചിച്ചു പറയാൻ തുടങ്ങി.
“… So നിനക്കും പുള്ളിയെ ഇഷ്ട്ടം ആണെന്ന് അല്ലെ…”
“… ഒന്ന് പോടീ വെറുതെ മനുഷ്യനെ വട്ടക്കാതെ…” അഞ്‌ജലിക്ക് പിടികൊടുക്കാതെ അവൾ ഒഴിഞ്ഞു മാറി.