കാർ വന്നിടിച്ച അതേ പാടുകൾ ഇന്നും അവിടെയുണ്ട് തകർന്ന പല ഭാഗങ്ങൾ പോലും ഇതു വരെ അവർ റിപ്പയർ ചെയ്‌തിരിന്നില്ല .
വിഷ്ണു പതുക്കെ ആ ഫ്ലാറ്റിന്റെ ഉള്ളിലേക്ക് കയറി. അപകടം നടന്ന രാത്രി അവൻ എവിടെയാണോ തളർന്നു വീണത്, അവിടെ അവൻ ഒന്ന് നിന്നു. അവന്റെ ഓർമ്മയിൽ ആ നിഴലുകൾ നടന്ന ദിശയിലേക്ക് അവൻ വിരൽ ചൂണ്ടി.
“അങ്ങോട്ടാണ് അവർ അവളെ കൊണ്ടുപോയത്.”
കിരൺ തന്റെ ടോർച് അങ്ങോട്ട് തെളിയിച്ചു….
ഹാളിന്റെ അറ്റത്തായി ഇഷ്ടികകൾ അടുക്കി വെച്ച ഒരു ചെറിയ മുറി താഴേ നില ത്തു പൊടിയിൽ എന്തോ വലിച്ചു കൊണ്ട് പോയപോലെയും വലിയ രണ്ട് കാൽപാടും അവർ കണ്ടു . ഭയം ഇരട്ടിച്ച നിമിഷം…
വാതിൽ ഇല്ലാത്ത ആ മുറിക്കുള്ളിൽ വല്ലാത്തൊരു ഗന്ധം തങ്ങിനിൽക്കുന്നുണ്ടായിരുന്നു. ടോർച്ചിന്റെ മഞ്ഞവെട്ടം മുറിക്കുള്ളിലെ പൊടിപടലങ്ങളിലൂടെ അരിച്ചു നീങ്ങി. ഒരു പഴയ കട്ടിൽ മാത്രമുള്ള അ മുറിയുടെ ഒരു മൂലയിൽ, സിമന്റ് തറയിൽ എന്തോ ഒന്ന് മടക്കിവെച്ച നിലയിൽ കിടക്കുന്നു.
വിഷ്ണുവിന്റെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി. അവൻ കുനിഞ്ഞ് അത് കയ്യിലെടുത്തു. അവന്റെ വിരലുകൾ ആ തുണിയിൽ സ്പർശിച്ചപ്പോൾ ഒരു വിറയൽ ശരീരത്തിലൂടെ കടന്നുപോയി.
”ഇത് അവളുടെ ഷാൾ തന്നെയാണ്…”
“എന്ത്”
“അതേടാ പക്ഷെ എങ്ങനെ ഓന്നും മനസ്സിലാകുന്നില്ല”
വിഷ്ണുവിന്റെ ശബ്ദം ഇടറി.
അപകട ദിവസം നക്ഷത്ര ധരിച്ചിരുന്ന ആ വെള്ള ഷാൾ കണ്ടവന്റെ കണ്ണുകൾ നിറഞ്ഞു….