പണി 2 [അങ്കിൾ ജോയ്]

Posted by

“നമുക്ക് ആ പഴയ ഫ്ലാറ്റിൽ ഒന്നുകൂടി പോകണം വിഷ്ണൂ. അവിടെ എന്തോ നടന്നിട്ടുണ്ട്. ഒന്നുകിൽ നക്ഷത്ര എന്തോ വലിയ അപകടത്തിൽ പെട്ടിരിക്കുകയാണ്, അല്ലെങ്കിൽ അവൾ നമ്മളിൽ നിന്ന് എന്തോ മറച്ചു വെക്കുന്നു. ഈ മാറ്റം വെറുമൊരു സ്വഭാവമാറ്റമല്ല എന്തോ കാര്യമായി അവിടെ നടന്നിട്ടുണ്ട് .”

 

​വിഷ്ണു ആലോചനയിലാണ്ടു.

 

നക്ഷത്രയുടെ ആ പ്രകോപനപരമായ മാറ്റവും, സുഹൃത്തുക്കളുടെ ഇടയിലെ അവളുടെ അമിത സ്വാതന്ത്ര്യവും എല്ലാം വിരൽ ചൂണ്ടുന്നത് വലിയൊരു അപകടത്തിലേക്കാണെന്ന് അവൻ തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു .

 

കിരണിന്റെ ആജ്ഞ അനുസരിച്ചു കൊണ്ട്

​ആ വിജനമായ പാതയിലൂടെ കാർ ഓടുമ്പോൾ വിഷ്ണുവിന്റെ ഉള്ളിൽ ആയിരം ചോദ്യങ്ങൾ തിരതല്ലുകയായിരുന്നു അന്ന് താന്റെ കാറിൽ എന്തുകൊണ്ടാണ് രണ്ട് എയർ ബാഗും വർക്ക് ചെയ്യാത്തെ ഇരുന്നത് നക്ഷത്ര ഇരുന്ന ഇടതു വശത്തെ എയർബാഗ് മാത്രമാണ് ഓപ്പൺ ആയിട്ടുള്ളത് അതിൽ തന്നെ എന്തോ ഒന്ന് ഉണ്ട് ഉറപ്പ് അവൻ മനസ്സിൽ ഊട്ടി ഉറപ്പിച്ചു…..

 

 

പണിതീരാത്ത ആ ഫ്ലാറ്റിന് മുന്നിൽ കാർ നിർത്തിയപ്പോൾ ഒരു തണുത്ത കാറ്റ് അവരെ വന്ന് പൊതിഞ്ഞു. മഴ തോർന്നിരുന്നെങ്കിലും കെട്ടിടത്തിന്റെ മുകളിൽ നിന്ന് വെള്ളം ഇറ്റുവീഴുന്ന ശബ്ദം ആ നിശബ്ദതയിൽ വ്യക്തമായി കേൾക്കാം.

 

 

​”വിഷ്ണൂ, പേടിക്കണ്ട… സത്യം എന്തായാലും നമുക്ക് അറിയണം നക്ഷത്രയെ പഴയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നെ പറ്റുള്ളൂ .”

 

കിരൺ ഫോണിലെ ടോർച്ച് തെളിച്ചുകൊണ്ട് മുന്നിൽ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *