അനന്തു അവളുടെ കയ്യിൽ പിടിച്ച് വലിച്ചു.
“നീ എന്താ ഇത്ര ബോൾഡ് ആയത് എന്തായാലും കൊള്ളാം ഞങ്ങൾക്ക് കാര്യമേളുപ്പമായി എത്രയായി കൊതിക്കുന്നു നിന്നെ “”
“ആക്സിഡന്റിന് ശേഷം നീ വല്ലാതെ മാറിയല്ലോ മുത്തേ .”
സാം അവളുടെ മുഖത്തിന് അടുത്തേക്ക് മുഖം കൊണ്ടുപോയി. മദ്യത്തിന്റെ രൂക്ഷഗന്ധം അവളുടെ മുഖത്തടിച്ചിട്ടും അവൾ ഒന്ന് കണ്ണു ചിമ്മുക പോലും ചെയ്തില്ല.
അവർ ഓരോരുത്തരും അവളോട് മോശമായി പെരുമാറാൻ തുടങ്ങി. വസ്ത്രത്തിന്റെ ഭാഗങ്ങളിൽ പിടിച്ചും, അശ്ലീല ചുവയോടെ സംസാരിച്ചും തുടുത്ത ചന്തിയിൽ തലോടിയും അവർ അവളെ അസ്വസ്ഥയാക്കാൻ ശ്രമിച്ചു. എന്നാൽ നക്ഷത്ര ഒരു ശില പോലെ നിന്നു. അവർ എന്ത് ചെയ്തിട്ടും അവൾക്ക് ഒരു കുഴപ്പവുമില്ലായിരുന്നു. വേദനയോ, നാണമോ, ദേഷ്യമോ അവളുടെ മുഖത്ത് തെളിയുന്നില്ല.
”നിങ്ങൾക്ക് ഇത്രയൊക്കെയേ കഴിയൂ ഇതിൽ കൂടുതൽ ചെയ്യാനൊന്നുമില്ലേ ?”
അവൾ വളരെ ശാന്തമായി ചോദിച്ചു.
അവളുടെ ആ ശാന്തതയിൽ ഒരു വല്ലാത്ത ക്രൂരത ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. നാസറും സംഘവും ഒന്ന് പകച്ചുപോയി. അവർ ആഗ്രഹിച്ച ആ പേടിയോ പ്രതികരണമോ അവളിൽ നിന്ന് ലഭിച്ചില്ല. പകരം, അവളുടെ കണ്ണുകളിൽ കണ്ട ആ വിചിത്രമായ തിളക്കം അവരുടെ ലഹരിയെ പതുക്കെ ഭയമാക്കി മാറ്റാൻ തുടങ്ങി.
നക്ഷത്രയുടെ ഉള്ളിൽ ഇപ്പോൾ ഉള്ളത് അവർ അറിയുന്ന ആ പെണ്ണല്ല എന്ന് അവർക്ക് തോന്നിത്തുടങ്ങിയ നിമിഷമായിരുന്നു അത്. ആ റെഡ് ഡ്രസ്സിൽ നിൽക്കുന്ന അവൾ ഒരു ഇരയല്ല, മറിച്ച് അവരെ വേട്ടയാടാൻ പോകുന്ന ഏതോ ഒരു ശക്തിയാണെന്ന് തോന്നിയ നിമിഷം…