അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael]

Posted by

ദീപു : ഒരു കൂട്ട തല്ല് പ്രതീക്ഷിച്ച ഞാൻ കണ്ടത് എന്താണെന്നാൽ അജുവിനെ കണ്ടപ്പോൾ കണ്ടപ്പോൾ എന്നെ ഫോഴ്സ് ചെയ്ത് മറ്റവൻ്റെ കാല് തുടയ്ക്കാൻ നോക്കിയ എല്ലാവരും എന്തോ ഒരു പേടിയോടെ അജുവിനെ നോക്കി നിൽക്കുന്നത് ആണ് എനിക്ക് കാണാൻ ആയത് എന്താ സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല
അജു അവിടെ കൂടി നിന്നവരോട് ഞാൻ അവൻ്റെ ഫ്രണ്ട് ആണ് എന്തെങ്കിലും പ്രശ്നം ഉള്ളവർക്ക് മുന്നോട്ട് വരാം എന്ന് പറഞ്ഞപ്പോൾ അവിടെ ഉള്ള ഒരാളും മുന്നോട്ട് വന്നില്ല എല്ലാവരുടെയും കണ്ണിൽ ഒരു തരം ഭയം ഉള്ളതായി തോന്നി എനിക്ക്
അർജുൻ അവരെ നോക്കി അടികൊണ്ട് കിടക്കുന്നവനെ എടുത്ത് പോവാൻ പറഞ്ഞപ്പോൾ അവർ മറുത്ത് ഒന്നും പറയാതെ ആ വീണു കിടക്കുന്നവനേയും എടുത്ത് വേഗം സ്ഥലം കാലിയാക്കി
ഞാൻ ആകെ വണ്ടർ അടിച്ചു നിന്ന് പോയി

അനു : അത്രയും ആളുകൾ ഉണ്ടായിട്ട് അർജുന് നേരെ ആരും വന്നില്ല എന്ന് പറഞ്ഞാൽ അതു തള്ള് അല്ലേ ഏട്ടാ

ദീപു : ഞാൻ നിങ്ങളോട് എപ്പോഴെങ്കിലും നുണ പറഞ്ഞിട്ടുണ്ടോ

അനു : അതില്ല എന്നാലും ഇത് വിശ്വസിക്കാൻ കഴിയുന്നില്ല അതാ ഞാൻ അങ്ങനെ പറഞ്ഞത്

ദീപു : മോളെ നിങ്ങള് ഞാൻ പറയുന്നത് ഒന്ന് കേൾക്ക് അർജുനും ആയി ഒരു പ്രശ്നത്തിന് പോകരുത് അത് നിങ്ങൾക്ക് ദോഷം ചെയ്യും എനിക്ക് ഒരു പക്ഷേ നിങ്ങളെയോ നിങ്ങളുടെ കൂട്ടുക്കാരെയോ സഹായിക്കാൻ പറ്റി എന്ന് വരില്ല അത് കൊണ്ടാ ഏട്ടൻ പറയുന്നത് മനസ്സിലായോ നിങ്ങൾക്ക് പിന്നെ നിങ്ങളുടെ ഫ്രണ്ട്സിനോടും ഇതൊന്ന് പറഞ്ഞു മനസിലാക്കാൻ നോക്ക് ഇതിൽ കൂടുതൽ എനിക്ക് ഒന്നും പറയാൻ ഇല്ല സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട കേട്ടോ
എന്നാൽ ശരി പ്രശ്നത്തിന് ഒന്നും പോവരുത് ഞാൻ വീണ്ടും പറയുകയാ കേട്ടോ

Leave a Reply

Your email address will not be published. Required fields are marked *