അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael]

Posted by

അനു : എന്താ ഏട്ടാ അവിടെ ഉണ്ടായത് പറ

ദീപു : അനു നീയും ഉണ്ടായിരുന്നോ ഇവളുടെ കൂടെ

അനു : ആ ഉണ്ടായിരുന്നു എന്നിട്ട് ബാക്കി എന്താ ഉണ്ടായത്

ദീപു : ഞാൻ പറയാം നീ ബഹളം വയ്ക്കാതെ

ദീപ്തി : ഏട്ടാ ബാക്കി കൂടി പറയുമോ

ദീപു : എൻ്റെ മേൽ ഉള്ള എല്ലാവരുടെയും പിടി അയഞ്ഞപ്പോൾ ആണ് ഞാൻ ഒന്ന് നേരെ നിന്നത് അപ്പോ ഞാൻ കാണുന്നത് വലത്തേ കൈ പത്തിയിലെ ബ്ലഡ് ഒരു ടിഷ്യൂ പേപ്പർ വച്ച് തുടക്കുന്ന അർജ്ജുനെയാണ് സത്യം പറഞ്ഞാൽ ആ കാഴ്ച്ച കണ്ട് ഞാനും പേടിച്ച് പോയിരുന്നു അവൻ്റെ അപ്പോഴത്തെ മുഖഭാവം കണ്ടാൽ പേടി തോന്നുന്ന രീതിയിൽ ആയിരുന്നു
അവൻ്റെ കണ്ണ് ഒരു പ്രത്യേക രീതിയിൽ ആയിരുന്നു അപ്പോൾ

ദീപ്തി : എന്നിട്ട്മറ്റവൻ്റെ ആളുകൾ അർജ്ജുനെ ഒന്നും ചെയ്തില്ലേ

അനു : ഏട്ടൻ്റെ ഫ്രണ്ടിന് നല്ല ഇടി കിട്ടിക്കാണും അല്ലേ

ദീപു : നിനക്ക് മനസിലായി അല്ലേ

അനു : ഇതൊക്കെ സിമ്പിൾ ആയി ഊഹിക്കാൻ കഴിയുന്ന ഒന്നല്ലേ ഏട്ടാ അല്ല ഏട്ടനും ഇടി കിട്ടിയോ

ദീപു : മോളെ അനു അവിടെ നിനക്ക് തെറ്റിപ്പോയി ഞാനും കരുതിയത് അടികൊണ്ട് ഒരു പരുവം ആവും എന്നാണ് എന്നാൽ അവിടെ ഉണ്ടായത് കണ്ട് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല

അനു : എന്താ ഉണ്ടായേ അർജുൻ അവരുടെ കാല് പിടിച്ചോ തെറ്റ് പറ്റിപ്പോയി എന്ന് പറഞ്ഞിട്ട്

ദീപു : മോളെ അനു നിങ്ങൾക്ക് അവനെ മനസ്സിലായിട്ടില്ല അതാ നീ ഇങ്ങനെ പറയുന്നത് എനിക്ക് പോലും അവനെ ചില സമയങ്ങളിൽ മനസ്സിലാവുന്നില്ല അപ്പോഴാ നിങ്ങൾ

ദീപ്തി : ഏട്ടാ അത് വിട് ഇവൾ പറയുന്നത് നോക്കേണ്ട ഏട്ടൻ ബാക്കി പറ എന്നിട്ട് എന്താ ഉണ്ടായേ

Leave a Reply

Your email address will not be published. Required fields are marked *