ദീപു : അവനു അവിടെ ഐടി ഫീൽഡ് ആയിരുന്നു ബാംഗളൂർ എ ജെ ഇൻഫോടെക് ( AJ INFOTECH ) പേര് കേട്ട ഒരു കമ്പനിയാണ്
മീറ്റിംഗിൽ വച്ച് അവൻ്റെ കോൺഫിഡൻ്റ് കൂടിയുള്ള സംസാരം കേട്ട് അവിടെ കൂടിയിരുന്ന എല്ലാ പ്രമുഖരും അവൻ്റെ ഫാൻ ആയി മാറി എല്ലാവരോടും സ്നേഹത്തോടെ ഉള്ള പെരുമാറ്റം സമപ്രായക്കരായത് കൊണ്ടോ എന്തോ ഞങ്ങൾ നല്ല കമ്പനി ആയി അതിന് ശേഷം പിന്നെ അങ്ങോട്ട് ഞങ്ങൾ രണ്ടു പേരും എന്നും കാണും സംസാരിക്കും അങ്ങനെ ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് വളർന്നു അവനു അവിടെ പറയാൻ ആരുമില്ല അച്ഛൻ അമ്മ ആരും അവൻ പഠിക്കുന്ന സമയത്ത് ഒരു ആക്സിഡൻ്റിൽ അവൻ്റെ അച്ഛനും അമ്മയും മരിച്ചു കുറച്ച് കാലം അവൻ അതിൻ്റെ ട്രോമയിൽ ആയിരുന്നു പിന്നെ പിന്നെ അവൻ എങ്ങനെയോ അതിൽ നിന്നും റികോവർ ആയി അവൻ്റെ ആ ഐടി കമ്പനി ഏറ്റെടുത്ത് നടത്താൻ തുടങ്ങി അതുവരെ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ഉന്നതിയിലേക്ക് അവൻ ആ കമ്പനിയെ എത്തിച്ചു
ദീപ്തി : ഏട്ടാ അതൊന്നും അല്ല എനിക്ക് അറിയേണ്ടത് അവൻ അവിടെ എങ്ങിനെ ആയിരുന്നു അതായത് നമ്മുടെ കോളേജിൽ ഉണ്ടായ പോലെ കച്ചറക്ക് പോകുന്ന ടൈപ്പ് ആയിരുന്നോ അവൻ
ദീപു : ഹേയ് അവൻ അങ്ങനെ ഉള്ള ആൾ ഒന്നുമല്ല എൻ്റെ അറിവിൽ അവന് അധികം ഫ്രണ്ട്സ് ഒന്നുമില്ല അവിടെ പിന്നെ ഇവിടെ നാട്ടിലും അങ്ങനെയൊക്കെ തന്നെയാണ് എന്നാ അറിയാൻ കഴിഞ്ഞത്
അല്ല എന്താ നീ അങ്ങനെ ചോദിക്കാൻ കാരണം
ദീപ്തി : ഹേയ് ഒന്നുമില്ല ഏട്ടാ അവൻ്റെ ആളുകൾ നമ്മുടെ ജോണിനെയും കൂട്ടരേയും തല്ലിയത് ഏട്ടൻ അറിഞ്ഞത് അല്ലേ അപ്പോ അവനു എന്തെങ്കിലും ഒന്ന് തിരിച്ച് കൊടുക്കേണ്ടെ
അതാ ചോദിച്ചത് അവൻ ആള് എങ്ങനെയാ എന്ന്