ജോൺ : കേട്ടില്ലേ അവൻ പറഞ്ഞത് അതുകൊണ്ട് പറയുകയാ ആരും എടുത്ത് ചാടി ഒരു പ്രശ്നത്തിനും പോവരുത്
ദീപ്തി : ജോൺ ഈ അർജുൻ അവൻ സത്യത്തിൽ ആരാ നിനക്ക് എന്തെങ്കിലും ഊഹം ഉണ്ടോ
ജോൺ : ഇല്ല ദീപ്തി ഞാൻ അവനെ കാണുന്നത് തന്നെ അന്നു കോളേജിൽ വച്ച് ആണ് നിൻ്റെ ഏട്ടൻ്റെ ഫ്രണ്ട് അല്ലേ ഏട്ടനോട് ചോദിച്ചാൽ എന്തെങ്കിലും അറിയാൻ കഴിയുമോ
അനു : ദീപ്തി നീ ഏട്ടനെ ഒന്ന് വിളിച്ചു നോക്ക് പ്രശ്നങ്ങൾ ഒന്നും പറയേണ്ട ജസ്റ്റ് ഒന്ന് അറിയാൻ വേണ്ടി ആണെന്ന് പറഞ്ഞാൽ മതി ഏട്ടന് വല്ലതും അറിയുമോ എന്ന് നോക്കാമല്ലോ
ദീപ്തി : ശരി ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ
( ദീപ്തി ഫോൺ എടുത്തു ദീപുവിനെ വിളിച്ചു എല്ലാവർക്കും കേൾക്കാൻ വേണ്ടി ലൗഡ് സ്പീക്കരിൽ ആണ് കോൾ ഇട്ടത് )
ദീപ്തി : ഹലോ ഏട്ടാ
ദീപു : എന്താ ദീപ്തി
ദീപ്തി : ഏട്ടാ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ
ദീപു : എന്താ ഡീ എന്തെങ്കിലും പ്രശ്നം ഉണ്ടോ
ദീപ്തി : പ്രശ്നം ഒന്നും ഇല്ല ഏട്ടൻ ഇത് പറ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ അത് പറ
ദീപു : മ്മ്മ് പറയാം നീ ചോദിക്ക്
ദീപ്തി : ഏട്ടാ ഏട്ടന് ഈ അർജുനുമായി എങ്ങനെയാ ഫ്രണ്ട്ഷിപ്പിൽ ആയത്
ദീപു : എടി ഞാൻ ബാംഗളൂരിൽ ഉള്ള നമ്മുടെ ബിസിനസ് നോക്കി നടത്താൻ പോയില്ലേ ആ സമയത്ത് അവിടെ വച്ച് ഒരു മീറ്റിംഗ് ഉണ്ടായിരുന്നു അതായത് നമ്മളെ പോലുള്ള കോർപ്പറേറ്റ് കമ്പനിക്കാർ പങ്കെടുക്കുന്ന ഒരു മീറ്റിംഗ് അവിടെ വച്ച് ആണ് ഞാൻ അർജുനെ ആദ്യമായി കാണുന്നത്
ദീപ്തി : അതിന് അവനു എന്ത് ബിസിനസ് ആയിരുന്നു അവിടെ