( ജോൺ അവൻ്റെ ഫോൺ എടുത്തു അതിൽ അർജുൻ വിളിച്ചപ്പോൾ റെക്കോർഡ് ആക്കിയ കോളിൻ്റെ ഓഡിയോ ക്ലിപ്പ് എല്ലാവരെയും കേൾപ്പിക്കാൻ തുടങ്ങി )
ജോൺ : ഹലോ
അജു : ഹലോ ജോൺ അല്ലേ
ജോൺ : അതെ ജോൺ ആണ് നിങ്ങൾ ആരാ എനിക്ക് മനസ്സിലായില്ല
അജു : മനസിലാകാത്ത ഒരാളെ കുറിച്ച് അന്വേഷിക്കാൻ ആണോ നീ ഒരു പടയെ അയച്ചത് നിനക്ക് ഞാൻ ഒരു വർണിങ് തന്നത് അല്ലേ അപ്പോ നിനക്ക് എൻ്റെ ചരിത്രം മുഴുവനും അറിഞ്ഞേ പറ്റൂ അല്ലേ ഡാ ജോണേ
ജോൺ : അർജു…
അജു : അതെ ഡാ അർജുൻ തന്നെ നിന്നോട് ഞാൻ പറഞ്ഞത് അല്ലേ കാര്യങ്ങൾ
അപ്പോ നീ എൻ്റെ ബാക്ക്ഗ്രൗണ്ട് അറിയാനും എന്നെ അങ്ങ് ഒലത്താനും ആളുകളെ വിട്ടു എന്നിട്ട് അവർ എൻ്റെ ബാക്ക്ഗ്രൗണ്ട് പറഞ്ഞു തന്നോ നിനക്ക്
ജോൺ : നീ ആരാ നിനക്ക് എന്താ വേണ്ടത്
അജു : ഞാൻ ആരാ എന്താ എന്നൊക്കെ നീയും നിൻ്റെ കൂട്ടുകാരും വൈകാതെ തന്നെ അറിയും പിന്നെ നീ അയച്ച ആളുകളെ ഇനി നീ അന്വേഷിക്കേണ്ട നിനക്ക് എന്നല്ല ആർക്കും ഇനി അവരെ കാണാൻ കിട്ടില്ല
ജോൺ : നീ
നീ അവരെ എന്താ ചെയ്തത്
അജു : എൻ്റെ ചരിത്രം അന്വേഷിച്ച് വന്നവരെ ഒന്നും ഞാൻ വെറുതെ വിട്ടിട്ടില്ല നിൻ്റെ ആളുകളുടെ അവസ്ഥയും അത് തന്നെയാണ് ഇനി നീ അവരെ അന്വേഷിക്കേണ്ട
പിന്നെ ഇതിൻ്റെ പേരിൽ ഇനിയും നീ ആരെയെങ്കിലും എൻ്റെ അടുത്തേക്ക് വിടാൻ ആണ് തീരുമാനം എങ്കിൽ ഞാൻ നിൻ്റെ അടുത്തേക്ക് ഒരു വരവ് വരും പിന്നെ നിന്നെ അന്വേഷിച്ചാൽ ആർക്കും കിട്ടില്ല അത് ഓർത്താൽ നന്ന്
അത് പോലെ ഒരു കാര്യം കൂടി എന്നോടുള്ള ദേഷ്യം നീയോ നിൻ്റെ കൂട്ടുകാരോ അശ്വതിയോടോ അമൃതയോടോ വീട്ടാൻ നിന്നാൽ അറിയാലോ നിനക്ക് എന്നെ ഞാൻ ഒരു വരവ് വരും പിന്നെ കോളേജ് ആണോ എന്നൊന്നും ഞാൻ നോക്കില്ല ഓർത്താൽ കൊള്ളാം )