അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael]

Posted by

( മോഹൻ അങ്ങനെ പറയുമ്പോൾ പോലും ഉള്ളിൽ എവിടെയോ ഒരു ഭയം ഉടലെടുത്തിരുന്നു ആ ഭയത്തിൻ്റെ ഉറവിടം തേടിയാണ് ഈ യാത്ര പോലും )

ദീപു : അച്ഛാ, ചെറിയച്ചാ നമുക്ക് ഇറങ്ങാം ഇപ്പൊ ഇറങ്ങിയില്ലെങ്കിൽ ഫ്ലൈറ്റ് മിസ്സ് ആവും
മോഹൻ : ആ എന്നാ ഇറങ്ങാം
ലക്ഷ്മി ഞങ്ങൾ പോയിട്ട് വരാം
ലക്ഷ്മി : സൂക്ഷിച്ച് പോയിട്ട് വരൂ
അനിത : ഏട്ടാ നോക്കി പോണേ
റാം : നിങ്ങൾ ടെൻഷൻ ആവാതെ ഞങ്ങൾ ഇത് ആദ്യം ആയിട്ടൊന്നും അല്ലല്ലോ ഇങ്ങനെ പോകുന്നെ
അനിത : അതെ എന്നാലും
റാം : ഞങ്ങൾ അവിടെ എത്തി ചെയ്യേണ്ട കാര്യങ്ങൾ ചെയ്ത് കഴിഞ്ഞാൽ അടുത്ത ഫ്ലൈറ്റിന് നാട്ടിലേക്ക് തിരിച്ചു വരും കേട്ടോ
അനിത : മ്മ്മ്
ദീപു : എന്നാ പോവാം

( ദീപു മോഹനും റാമുമായി എയർപോർട്ടിലേക്ക് പുറപ്പെട്ടു )

ലക്ഷ്മി : അല്ല മോളെ കാർ നമ്മുടെ മറ്റേ കാർ എവിടെ
ദീപ്തി : കാറിന് ചെറിയ ഒരു കംപ്ലൈൻ്റ് വർക്ക്ഷോപ്പിൽ കൊടുത്തിരിക്കുകയാണ് പിന്നെ ജോണിൻ്റെ കാർ എടുത്ത് ഞങ്ങൾ ഇങ്ങു പോന്നു
അനിത : അല്ല മോളെ ജോണിന് ഇപ്പൊ എങ്ങനെയുണ്ട് അരുണും വരുണും എന്ത് പറയുന്നു
അനു : എല്ലാവരും ഓക്കെ ആണ് അമ്മാ നാളെ കഴിഞ്ഞ് ക്ലാസിൽ വരും എന്ന് പറഞ്ഞിട്ടുണ്ട് അവർ
ലക്ഷ്മി : അവരോട് ഇനിയെങ്കിലും പ്രശ്നത്തിന് പോവാതെ പഠിക്കാൻ പറ പിന്നെ മറ്റവൻ നമ്മുടെ ദീപുവിൻ്റെ ഫ്രണ്ട് ആയത് കൊണ്ട് മാത്രം ആണ് അച്ഛനും ചെറിയച്ഛനും ഇതിൽ ഇടപ്പെടാത്തത് മനസ്സിലായോ
ദീപ്തി : മ്മ്മ് മനസ്സിലായി
അനിത : നിങ്ങള് പോയി കുളിച്ചിട്ട് വാ ഞാൻ കഴിക്കാൻ എന്തെങ്കിലും എടുക്കാം

Leave a Reply

Your email address will not be published. Required fields are marked *