അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael]

Posted by

ദീപ്തി : ജോൺ അനു പറഞ്ഞ പോലെ ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട് ഇനി എന്താ പ്ലാൻ
ജോൺ : നിങ്ങള് കുറച്ച് പേര് ചെന്ന് സ്റ്റേഷനിൽ കംപ്ലൈൻ്റ് കൊടുക്ക്
പോകുന്ന വഴിക്ക് അനുവിനെയും കൂടെ കൂട്ടിക്കോ ഇതൊരു പ്രശ്നം ആവാതിരിക്കാൻ വേണ്ടി ആ എസ്ഐ ഷൈജു പറയുന്ന പോലെ നിങ്ങൾ കംപ്ലൈൻ്റ് എഴുതിയാൽ മതി
ദീപ്തി : എന്നാ ഞങ്ങൾ ഇറങ്ങട്ടെ
ജോൺ : ശ്രദ്ധിച്ചു പോണേ പിന്നെ സ്റ്റേഷനിൽ എത്തിയിട്ട് എന്നെ ഒന്ന് വിളിച്ചാൽ മതി ബാക്കി ഞാൻ സംസാരിച്ചോളാം

( അങ്ങനെ എല്ലാവരും ജോണിൻ്റെ വീട്ടിൽ നിന്നും ഇറങ്ങി
സ്റ്റേഷനിലേക്ക് പോകുന്ന വഴി അവർ അനുവിനേയും കൂടെ കൂട്ടി.
സ്റ്റേഷനിൽ എത്തിയ അവർ ജോണിനെ വിളിച്ച് ഫോൺ എസ്ഐ ക്ക് കൊടുത്തു ഫോണിലൂടെ ബാക്കി കാര്യങ്ങൾ ജോൺ എസ്ഐ ക്ക് പറഞ്ഞു കൊടുത്തു കുറച്ച് ക്യാഷ് ഓഫർ ചെയ്തപ്പോൾ അയാള് അവർക്ക് വേണ്ടി ഒരു കള്ള പരാതി ഫയൽ ചെയ്തു അത് ഇങ്ങനെ ആയിരുന്നു
അനുവിൻ്റെ കാർ മോഷണം പോയി എന്നായിരുന്നു
ഒരു അന്വേഷണം വന്നാൽ അനു അല്ല മോഷ്ടാവ് ആണ് വണ്ടി ഇടിച്ചെ എന്ന് തെളിയിക്കാൻ ആയിരുന്നു ആ കള്ള പരാതി
ദീപ്തിയും കൂട്ടുകാരും പരാതി നൽകി വീട്ടിലേക്ക് തിരിച്ചു )

ദീപ്തി : ഇന്ന് നടന്ന ഈ സംഭവം നമ്മൾ മാത്രം അറിഞ്ഞാൽ മതി വേറെ ആരും അറിയരുത് മനസ്സിലായോ
അനു : നീ എന്തിനാ ദീപ്തി ഇങ്ങനെ പേടിക്കുന്നെ നിൻ്റെ ദൈര്യം എല്ലാം എവിടെ പോയി
ദീപ്തി : അനു ദൈര്യം ഇല്ലാഞ്ഞിട്ടല്ല എതിരെ നിൽക്കുന്നവൻ ശക്തൻ ആണെങ്കിൽ നേരിട്ടുള്ള ആക്രമണം ബുദ്ധിയല്ല
സാന്ദ്ര : അല്ല അനൂ നീ അയാളെ ഇടിച്ചത് വേറെ ആരെങ്കിലും കണ്ടിട്ടുണ്ടോ
അനു : ഹേയ് കാണാൻ വഴി ഇല്ല ആ സമയത്ത് അവിടെയൊന്നും ആരും ഇല്ലായിരുന്നു
ക്രിസ്റ്റീന : എന്തായാലും നമ്മൾ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്
വരുൺ : ദീപ്തി അയാള് ജീവനോടെ ഉണ്ടോ അതോ തട്ടിപ്പോയോ
ദീപ്തി : അറിയില്ല നമ്മൾ ഇപ്പൊ അത് അന്വേഷിച്ച് പോയാൽ അത് ചെയ്തതും നമ്മൾ ആണെന്ന് അവർക്ക് മനസ്സിലാവും അത് കൊണ്ട് ആരും ഒന്നും അന്വേഷിക്കാൻ പോവേണ്ട ബാക്കി വരുന്നിടത്ത് വച്ച് നോക്കാം

Leave a Reply

Your email address will not be published. Required fields are marked *