ദീപ്തി : അനു നീ എന്തൊക്കെയാ ഈ കാണിച്ച് കൂട്ടുന്നെ നിനക്ക് അറിയുന്നതല്ലെ കാര്യങ്ങൾ ആ അജു അവൻ ഇത് അറിഞ്ഞാൽ പ്രശ്നം ആണ്
അനു : എന്ത് പ്രശ്നം അവൻ ആരാ അതിന് ഒരു ചാൻസ് കിട്ടിയാൽ അവളേയും ഞാൻ തീർക്കും എന്നാലേ എൻ്റെ ദേഷ്യം തീരൂ
ദീപ്തി : അനു നീ വേഗം വീട്ടിലേക്ക് വാ ഞാനും വീട്ടിലേക്ക് വരാം പിന്നെ ഇത് ആരോടും പറയാൻ നിൽക്കേണ്ട നീ സൂക്ഷിച്ച് വന്നാൽ മതി കേട്ടോ
അനു : എന്താ ദീപ്തി നിനക്കൊരു പേടി പോലെ
ദീപ്തി : പേടിക്കണ്ട സമയത്ത് പേടിക്കണം അനൂ നിനക്ക് ഇപ്പോ അത് പറഞ്ഞാൽ മനസ്സിലാവില്ല നീ എത്രയും വേഗം വീട്ടിലേക്ക് എത്താൻ നോക്ക്
അനു : ആ ശരി ഇപ്പൊ ഇറങ്ങാം ഒരു അര മണിക്കൂറിനുള്ളിൽ വീട്ടിൽ എത്തിയേക്കാം
എന്നാ ശരി നീ വച്ചോ
ദീപ്തി : അനു നോക്കി വരണേ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക് എന്നാ ശരി വീട്ടിൽ വന്നിട്ട് കാണാം ഓക്കെ ബൈ
( ദീപ്തി ജോണിൻ്റെ വീട്ടിൽ കൂടിയ ബാക്കി എല്ലാ ഫ്രണ്ട്സിനോടും കാര്യം പറഞ്ഞു അത് കേട്ട് എല്ലാവരും പകച്ചു പോയിരുന്നു ഇനി എന്ത് ചെയ്യണം എന്ന ചിന്ത ആയിരുന്നു പിന്നീട് അവർക്ക് )
ശ്രുതി : അല്ല ദീപ്തി ഇനി എന്താ ചെയ്യുക നമുക്ക് നിൻ്റെ അച്ഛൻ്റെ സഹായം തേടിയാലോ
ദീപ്തി : ഹേയ് അത് ശരിയാവില്ല അങ്ങനെ ചെയ്താൽ കോളേജിൽ വച്ച് ഇന്ന് ഉണ്ടായ പ്രശ്നം അവർ അറിയും അത് ആകെ പ്രോബ്ലം ആവും
സാന്ദ്ര : പിന്നെ എന്ത് ചെയ്യാനാ പ്ലാൻ
അരുൺ : ദേ ആ അർജുൻ പറഞ്ഞത് എല്ലാവർക്കും അറിയുന്നതല്ലെ
വരുൺ : എങ്ങിനെ എങ്കിലും ഇതിൽ നിന്ന് ഊരണം
ജോൺ : ദീപ്തി നീ അനുവിനെ വിളിച്ചിട്ട് കാർ എവിടെയെങ്കിലും ഒഴിഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്തു വേറെ വണ്ടി എടുത്ത് വീട്ടിലേക്ക് വരാൻ പറ പിന്നെ അവള് കാർ നിർത്തുന്ന സ്ഥലത്ത് ക്യാമറ ഇല്ല എന്ന് ഉറപ്പു വരുത്താൻ പറയ് അവളോട്
ദീപ്തി : ജോൺ നീ എന്താ ഉദ്ദേശിക്കുന്നത്
ജോൺ : നീ ഞാൻ പറഞ്ഞത് വേഗം ചെയ്യ്
എന്നിട്ട് അവള് വീട്ടിൽ എത്തിയാൽ അവളെയും കൂട്ടി പോലീസ് സ്റ്റേഷനിൽ പോയി കാർ കളവ് പോയി എന്നൊരു കള്ള കേസ് കൊടുക്ക് അവിടെ ഉള്ള എസ്ഐ ഷൈജു നമുക്ക് അറിയുന്ന ആളാണ് ഞാൻ വിളിച്ച് പറഞ്ഞോളാം പിന്നെ വീട്ടിൽ അറിയിക്കാതെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടു പോവാൻ അയാളോട് ഞാൻ പറഞ്ഞോളാം
( ദീപ്തി വേഗം ഫോൺ എടുത്ത് അനുവിനേ വിളിച്ച് ജോൺ പറഞ്ഞ പോലെ ചെയ്യാൻ പറഞ്ഞു
അനു ആദ്യം പറ്റില്ല എന്ന് പറഞ്ഞെങ്കിലും ദീപ്തി അവളെ പറഞ്ഞു മനസിലാക്കി അനു ജോൺ പറഞ്ഞ പോലെ ചെയ്യാം എന്ന് സമ്മതിച്ചു )