ജോൺ : അനു നിങ്ങൾ വിചാരിക്കുന്നത് പോലെ അല്ല കാര്യങ്ങളുടെ കിടപ്പ്
അനു : ജോൺ നീ എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ ഒന്ന് വ്യക്തമാക്കി പറ
ദീപ്തി : അതേ ജോൺ നിനക്ക് ഞങ്ങളോട് എന്തെങ്കിലും പറയാൻ ഉണ്ടോ
നീ ഒരിക്കലും ആരുടെയും മുൻപിൽ തോറ്റ് കൊടുക്കാത്ത ഒരാള് അല്ലേ നിനക്ക് എന്താ ഒരു പേടി
ജോൺ : ദീപ്തി ഞാൻ പറയുന്നത് കൊണ്ട് നിങ്ങൾക്ക് എന്നോട് ദേഷ്യം തോന്നരുത്
ശ്രുതി : ജോൺ നീ പറ എന്താ കാര്യം
അരുൺ : അളിയാ എന്തെങ്കിലും പ്രശ്നം ഉണ്ടോ
ജോൺ : പ്രശ്നം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്
വരുൺ : നീ കാര്യം പറ വെറുതെ മനുഷ്യനെ ടെൻഷൻ ആക്കാതെ
ജോൺ : ഞാൻ പറയാം ഈ കാര്യം നിങ്ങളിൽ മാത്രം നിന്നാൽ മതി പുറത്ത് ആരോടും ചർച്ച ചെയ്യരുത് ദീപ്തി അനു നിങ്ങളോട് ഞാൻ പ്രത്യേകം പറയുകയാ നിങ്ങളുടെ എട്ടനോട് ഒരിക്കലും ഇതിനെ കുറിച്ച് ചോദിക്കരുത് കേട്ടോ
അനു : ആ കേട്ടു നീ ഇനിയെങ്കിലും കാര്യം പറ
ജോൺ : നമ്മൾ ഉദ്ദേശിക്കുന്നത് പോലെ അല്ല കാര്യങ്ങളുടെ കിടപ്പ്
കോളേജിൽ നടന്ന ആ ഇൻസിഡൻ്റ് അത് ആ അശ്വതിയെ ഹരാസ് ചെയ്യാൻ നോക്കിയപ്പോൾ ഉണ്ടായത് ആണ് എന്നല്ലേ എല്ലാവരും കരുതിയത്
സാന്ദ്ര : അത് പിന്നെ അങ്ങനെ അല്ലേ ആ അർജുന് അവളെ ചിലപ്പോൾ ഇഷ്ടമായിക്കാണും അവളെ നീ പ്രവോക്ക് ചെയ്തത് അവന് ഇഷ്ടമായി കാണില്ല അത് കൊണ്ട് അവൻ പ്രതികരിച്ചു അതല്ലേ ഉണ്ടായത്
ജോൺ : ഞാനും അത് തന്നെയാ വിചാരിച്ചത് എന്നാൽ നമ്മൾ ഉദ്ദേശിച്ച പോലെ അല്ല കാര്യങ്ങൾ എന്ന് മാത്രമല്ല നമ്മുക്ക് ചിന്തിക്കാവുന്നതിലും അപ്പുറം ആണ് കാര്യങ്ങൾ
ദീപ്തി : ജോൺ നീ എന്താ ഈ പറഞ്ഞു വരുന്നത് നിനക്ക് ഈ അർജ്ജുനെ മുൻപ് പരിചയം ഉണ്ടോ
ജോൺ : ദീപ്തി ഞാൻ പറഞ്ഞില്ലേ ഇത് നമ്മൾ കൂട്ടിയാൽ കൂടില്ല എനിക്ക് അവനെ മുൻപരിചയം ഒന്നും ഇല്ല എന്നാൽ അന്നത്തെ പ്രശ്നത്തിന് ശേഷം ഞാൻ അവനെ കുറിച്ച് അന്വേഷിക്കാൻ എൻ്റെ കുറച്ച് ആളുകളെ വിട്ടിരുന്നു
ദീപ്തി : എന്നിട്ട് എന്തായി അവർ അവനെ കുറിച്ച് എന്താ പറഞ്ഞത്
ജോൺ : അത് അത് പിന്നെ
അനു : എൻ്റെ ജോൺ നീ ഇങ്ങനെ ലാഗ് ആക്കാതെ കാര്യങ്ങളൊക്കെ ഒന്ന് മുഴുവൻ പറയാൻ നോക്ക്
ജോൺ : ഞാൻ അവനെ കുറിച്ച് അന്വേഷിക്കാൻ വിട്ട ആരും ഇതുവരെ എന്നെ കോൺടാക്ട് ചെയ്തിട്ടില്ല അവരെ കോൺടാക്ട് ചെയ്യാൻ നോക്കിയപ്പോൾ
എല്ലാവരുടെയും ഫോൺ സ്വിച്ച് ഓഫ് എന്നാണ് പറയുന്നത്
ദീപ്തി : അതിൽ ഇത്ര പേടിക്കാൻ മാത്രം എന്താ ഉള്ളത് ജോൺ
അനു : അതെ അവർ നിൻ്റെ ക്യാഷ് കിട്ടിയപ്പോൾ കാര്യം നടത്താതെ മുങ്ങിക്കാണും അതാവും വിളിച്ചിട്ട് കിട്ടാത്തത്
ജോൺ : അങ്ങനെ ആണെങ്കിൽ തന്നെ എനിക്ക് ഇത്ര ടെൻഷൻ ഉണ്ടവുമായിരുന്നില്ല
ശ്രുതി : വേറെ എന്തെങ്കിലും നിനക്ക് ഞങ്ങളോട് പറയാൻ ഉണ്ടോ
ജോൺ : ഉണ്ട് അതാ ഞാൻ പറഞ്ഞത് ഈ കാര്യം നമ്മളിൽ മാത്രം നിന്നാൽ മതി എന്ന്
ക്രിസ്റ്റീന : ഓക്കെ ഈ കാര്യം നമ്മളിൽ മാത്രമേ നിൽക്കൂ പുറത്ത് ആരോടും ചർച്ച ചെയ്യില്ല ഇനി നീ കാര്യം പറ
ജോൺ : എൻ്റെ ആളുകൾ അവനെ കുറിച്ച് അന്വേഷിക്കാൻ പോയതിന് ശേഷം ഞാൻ അവരെ വിളിച്ചപ്പോൾ ഫോൺ എല്ലാം ഓഫ് ആണെന്നല്ലെ പറഞ്ഞത്
എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ എന്ന് മനസ്സിൽ ഓർത്തു നിൽക്കുകയായിരുന്നുഞാൻ
അതേ സമയം എനിക്ക് ഒരു അൺക്‌നൗൺ നമ്പറിൽ നിന്നും കോൾ വന്നു കോൾ അറ്റൻ്റ് ചെയ്തപ്പോൾ
അത് അവൻ ആയിരുന്നു ആ അർജുൻ എനിക്ക് മനസ്സിൽ പേടി തോന്നി തുടങ്ങി എന്ത് പറയണം എന്ന് അറിയാതെ നിൽക്കുകയായിരുന്നു ഞാൻ എന്നാൽ അവൻ എന്നോട് പറഞ്ഞത് കേട്ട് ഞാൻ പേടിച്ചു പോയി
അനു : എൻ്റെ ജോൺ നിനക്ക് നല്ല ദൈര്യം ഉള്ള ആളല്ലേ നീ അങ്ങനെ ഉള്ള നീ പേടിച്ചെന്നോ
ആട്ടെ നീ പേടിക്കാൻ മാത്രം അവൻ എന്താ പറഞ്ഞേ
ജോൺ : നിക്ക് ഞാൻ കേൾപ്പിച്ചു തരാം