അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael]

Posted by

ഓട്ടോ ചേട്ടൻ : അത് പിന്നെ ഞാൻ ഒരു ലോൺ എടുത്ത ക്യാഷ് ഉണ്ടായിരുന്നു കയ്യിൽ ഇവിടെ എത്തിയപ്പോൾ ഓപ്പറേഷൻ വേണം ക്യാഷ് അടക്കണം എന്ന് പറഞ്ഞപ്പോൾ എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു പിന്നെ കയ്യിൽ ഉണ്ടായിരുന്ന പണം ഞാൻ ഓപ്പറേഷന് വേണ്ടി കെട്ടിവച്ചു

അജു : ചേട്ടാ എത്രയാ ഓപ്പറേഷന് ആയത്

ഓട്ടോ ചേട്ടൻ : ഇപ്പൊ അവർ 1 ലക്ഷം കെട്ടാൻ പറഞ്ഞു ബാക്കി നാളെ 10 മണിക്ക് മുൻപ് ആയി അടക്കനും പറഞ്ഞു മൊത്തത്തിൽ രണ്ടര ലക്ഷത്തോളം രൂപ വേണ്ടിവരും എന്നാണ് പറഞ്ഞത്

അജു : എന്തായാലും ചേട്ടൻ അയാളെ ഹോസ്പിറ്റലിൽ എത്തിക്കാൻ കാണിച്ച മനസ്സിന് ദൈവം നല്ലതേ വരുത്തുള്ളൂ

ഓട്ടോ ചേട്ടൻ : അയാളുടെ മക്കൾ വന്നിട്ടുണ്ടോ

അജു : ഉണ്ട് ചേട്ടൻ വാ പിന്നെ ചേട്ടൻ ഇത് വച്ചോ
( അജു അവൻ്റെ ചെക്ക് ലീഫിൽ ഒന്നര ലക്ഷത്തിൻ്റെ ചെക്ക് എഴുതി സൈൻ ചെയ്ത് കൊടുത്തു )

ഓട്ടോ ചേട്ടൻ : അല്ല മോനേ ഞാൻ ഒരു ലക്ഷം ആണ് കെട്ടിയെ ഇതിൽ ഒന്നര ഉണ്ടല്ലോ

അജു : ചേട്ടൻ അത് കാര്യം ആക്കേണ്ട എൻ്റെ ഒരു സന്തോഷത്തിന് തന്നതാന്നെന്ന് കൂട്ടിയാൽ മതി
( അജു അയാളെയും കൂട്ടി അച്ചുവിനെയും അമ്മുവിനെയും കാണാൻ ചെന്നു )
അച്ചു ദാ ഇതാണ് അച്ഛനെ ഇവിടേക്ക് എത്തിച്ച ചേട്ടൻ

അച്ചു : ചേട്ടാ ഒരുപാട് നന്ദി ഉണ്ട് അച്ഛനെ വഴിയിൽ ഇട്ടു പോവാതെ ഹോസ്പിറ്റലിൽ എത്തിച്ചതിന്

ഓട്ടോ ചേട്ടൻ : മോൾ കരയാതെ അച്ഛൻ ഓക്കെ ആയി വന്നോളും

അച്ചു : ചേട്ടാ ചേട്ടൻ കണ്ടോ അച്ഛനെ ഇടിച്ച വണ്ടിയെ

ഓട്ടോ ചേട്ടൻ : ഹേയ് ഇല്ല ഞാൻ വന്നപ്പോൾ അദ്ദേഹം റോഡ് സൈഡിൽ കിടക്കുകയായിരുന്നു ആദ്യം മദ്യപിച്ച് കിടക്കുകയാവും എന്ന് കരുതി അടുത്ത് എത്തിയപ്പോൾ ആണ് കാര്യം മനസ്സിലായത് അബുലൻസിന് കുറേ ശ്രമിച്ചു കിട്ടിയില്ല പിന്നെ ഒന്നും നോക്കിയില്ല നേരെ ഞാൻ തന്നെ ഇങ്ങോട്ട് കൊണ്ടുപ്പോന്നു
മോള് പേടിക്കേണ്ട അച്ഛൻ ഓക്കെ ആയിക്കോളും
( ഓപ്പറേഷൻ കഴിഞ്ഞത് മനപ്പൂർവ്വം ആരും അച്ചുവിനോടും അമ്മുവിനോടും പറഞ്ഞില്ല അവർക്ക് അത് ഷോക്ക് ആവും എന്ന് കരുതിയാണ് അത് പറയാഞ്ഞത് )

Leave a Reply

Your email address will not be published. Required fields are marked *