അജു : ഡോക്ടർ നമുക്ക് പേഷ്യൻ്റിനെ കാണാൻ പറ്റുമോ
ഡോ : അത് ഇപ്പോൾ പറ്റില്ല അർജുൻ ഹെഡ് ഇഞ്ചുറിക്കുള്ള ഓപ്പറേഷൻ കഴിഞ്ഞിട്ടുണ്ട് കൂടെ ഉണ്ടായിരുന്ന ഓട്ടോക്കാരൻ ആണ് ഓപ്പറേഷന് വേണ്ട ക്യാഷ് അടച്ചത് അയാളെ ഒന്ന് കണ്ട് സംസാരിച്ചോള്ളൂ അർജുൻ എന്നാ ശരി എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിക്കാം
( ഡോക്ടർ അജുവിനോട് പറഞ്ഞ കാര്യങ്ങൾ അവൻ അച്ചുവിനോട് ഇപ്പോൾ പറഞ്ഞാൽ ശരിയാവില്ല എന്ന് അറിയുന്നത് കൊണ്ട് പറയാൻ നിന്നില്ല പകരം ആ ഓട്ടോ ചേട്ടനേ അന്വേഷിക്കാൻ തുടങ്ങി അജു വേഗം ഓട്ടോ ചേട്ടൻ്റെ ഫോണിലേക്ക് വിളിച്ചു )
അജു : ഹലോ ചേട്ടാ ഞങ്ങളിവിടെ എത്തിയിട്ടുണ്ട് ചേട്ടൻ എവിടെയാ
ഓട്ടോ ചേട്ടൻ : ആ നിങ്ങൾ എത്തിയോ ഞാൻ ഇവിടെ വെയ്റ്റിംഗ് ഏരിയയിൽ ഉണ്ട്
അജു : ഓക്കെ ചേട്ടാ ഞാൻ ദാ വരുന്നു
( അജു നേരെ വെയ്റ്റിംഗ് ഏരിയയിൽ ചെന്നു അവിടെ അജുവിനെ കാത്ത് ഓട്ടോ ചേട്ടൻ നിന്നിരുന്നു
അങ്ങനെ അവർ വെയ്റ്റിംഗ് ഏരിയയിൽ വച്ച് തമ്മിൽ കണ്ട് സംസാരിക്കാൻ തുടങ്ങി )
അജു : ഹലോ ചേട്ടാ ഞാൻ ആണ് അർജുൻ
ഓട്ടോ ചേട്ടൻ : അതെയോ അല്ല ഡോക്ടറെ കണ്ടോ നിങ്ങൾ
അജു : കണ്ടു വലിയ പ്രതീക്ഷ ഇല്ല എന്നാണ് പറഞ്ഞത്
ഓട്ടോ ചേട്ടൻ : അതെയോ അല്ല ഞാൻ വിളിച്ചപ്പോൾ ഒരു പെൺകുട്ടി ആണല്ലോ ഫോൺ എടുത്തത്
അജു : അത് ഈ കൃഷ്ണൻ എന്നയാളുടെ മകൾ ആണ് ഈ വാർത്ത കേട്ട ഉടനെ തന്നെ ആ കുട്ടിബോധരഹിതയായി ഇപ്പൊ ഒന്ന് ഓക്കെ ആയി വന്നതെ ഒള്ളൂ
ഓട്ടോ ചേട്ടൻ : അതെയോ വല്ലാത്ത കഷ്ടം തന്നെയാണല്ലോ അവസ്ഥ
അജു : അല്ല ചേട്ടാ ഓപ്പറേഷൻ നടത്താൻ ക്യാഷ് എവിടുന്നാ കിട്ടിയേ