അജു : ശാരദ്ദേച്ചി എവിടെ
അമ്മു : അമ്മ ഡ്രസ്സ് മാറ്റി വന്നതാ പക്ഷേ സച്ചുട്ടൻ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു അവനെ ഒറ്റക്ക് ആക്കേണ്ട എന്ന് പറഞ്ഞു അമ്മ അവിടെ നിന്നു ഏട്ടൻ ഇനി വരുമ്പോൾ രണ്ടു പേരെയും കൊണ്ട് വന്നാൽ മതി
അച്ചു : സാർ അച്ഛന് എന്തെങ്കിലും അരുതാത്തത്
അജു : അച്ചു താൻ ഇങ്ങനെഡൗൺ ആവല്ലേ അച്ഛന് ഒന്നും പറ്റില്ല നിങ്ങൾ വേഗം വണ്ടിയിൽ കയറ്
( അജു അവരെ രണ്ടു പേരെയും കൂട്ടി സിറ്റി ഹോസ്പിറ്റലിലേക്ക് പോയി അജു കേരളത്തിലെ റോഡിലൂടെ ഒരു Mustarng നു എത്ര വേഗത്തിൽ പോകാൻ പറ്റുമോ അത്രയും വേഗത്തിൽ പോകാൻ ശ്രമിച്ചുകൊണ്ടിരുന്നു അധികം വൈകാതെ തന്നെ അവർ
ഹോസ്പിറ്റലിൽ എത്തി അവർ നേരെ കാഷ്വാലിറ്റിയിലേക്ക് ചെന്നു അജു ഡോക്ടറെ കണ്ട് സംസാരിക്കാൻ തുടങ്ങി )
അജു : ഡോക്ടർ ഞാൻ അർജുൻ ഇവിടെ ആക്സിഡൻ്റ് ആയി അഡ്മിറ്റ് ആയിട്ടുള്ള കൃഷ്ണൻ എന്നയാളുടെ ഫാമിലി ഫ്രണ്ട് ആണ് നേരത്തെ ഫോണിലൂടെ നമ്മൾ സംസാരിച്ചിരുന്നു
ഡോ : മനസ്സിലായി അർജ്ജുൻ അയാൾക്ക് ആരൊക്കെ ഉണ്ട് ഫാമിലിയിൽ
അജു : ഒരു മകളും ഒരു മകനും ആണ് ഉള്ളത് വേറെ ആരും ഇല്ല
എന്താ ഡോക്ടർ എനിത്തിങ് സീരിയസ്
ഡോ : അർജുൻ പേഷ്യൻ്റിൻ്റെ നില കുറച്ച് ക്രിട്ടിക്കൽ ആണ് ഞങ്ങുടെ കഴിവിൻ്റെ പരമാവധി ഞങ്ങൾ ശ്രമിച്ചിട്ടുണ്ട് 24 മണിക്കൂർ കഴിഞ്ഞേ ഇനി എന്തെങ്കിലും പറയാൻ കഴിയു നമുക്ക് പ്രാർത്ഥിക്കാം എല്ലാം ഓക്കെ ആവാൻ ഇനിയെല്ലാം ദൈവത്തിൻ്റെ കയ്യിൽ ആണ് നിങ്ങൾ ഹോപ്പ് കൈ വിടേണ്ട എന്തെങ്കിലും മിറാക്കിൾ സംഭവിച്ചാൽ അയാളെ നമുക്ക് രക്ഷിക്കാൻ ആവും ഇല്ലെങ്കിൽ
എന്തായാലും ഈ 24 മണിക്കൂർ ഒന്ന് കഴിയട്ടെ