അമ്മു : എന്താടി എന്ത് പറ്റി
അജു : അച്ചു താൻ ഓക്കെ ആണോ എന്താ എന്തെങ്കിലും പ്രശ്നം ഉണ്ടോ
അമ്മു : അച്ചൂസെ എന്താ ഡീ പറ്റിയത്
അച്ചു : അമ്മു അച്ഛൻ
അമ്മു : അച്ഛൻ അച്ഛന് എന്താ പറ്റിയത്
അച്ചു : അച്ഛന് ആക്സിഡൻ്റ് ആയി എന്ന് ഹോസ്പിറ്റലിൽ നിന്ന് വിളിച്ച് പറഞ്ഞു ഇപ്പൊ സീരിയസ് ആണ് എന്നാ പറയുന്നേ
അമ്മു : ആരാ നിന്നെ വിളിച്ചേ എന്താ ഉണ്ടായേ
അച്ചു : അറിയില്ല എനിക്ക് തല കറങ്ങുന്ന പോലെ തോന്നു……
( അച്ചു പറഞ്ഞു മുഴുമിക്കും മുൻപേ തന്നെ അവളുടെ ബോധം മറഞ്ഞിരുന്നു
വീഴാൻ പോയ അച്ചുവിനെ അജു വേഗം കൈകളിൽ കോരിയെടുത്തു
( അച്ചുവിൻ്റെ അവസ്ഥ കണ്ടു അമ്മു പേടിച്ച് കരയാൻ തുടങ്ങി അത് കേട്ട് പുറത്തേക്ക് വന്ന ശാരദ കാണുന്നത് അജുവിൻ്റെ കൈകളിൽ ബോധമില്ലാതെ കിടക്കുന്ന അച്ചുവിനെയാണ് )
ശാരദ : എന്താ മോളെ അച്ചുവിനു എന്താ പറ്റിയെ
അജു : ബോധം പോയതാ പേടിക്കാൻ ഇല്ല
ശാരദ : മോനേ അവളെ അകത്തേക്ക് കിടത്തുമോ…
ഡീ അമ്മു എന്താ എൻ്റെ കുട്ടിക്ക് പറ്റിയത്
അമ്മു : അമ്മേ അത് അത് പിന്നെ അച്ചുവിൻ്റെ അച്ഛനെ
ശാരദ : കൃഷ്ണേട്ടന് എന്താ പറ്റിയെ
അമ്മു : അമ്മേ അത് കൃഷ്ണേട്ടന് ഒരു ഒരു
ശാരദ : നീയിങ്ങനെ കരയാതെ കാര്യം പറ അമ്മു
അജു : ചേച്ചി അത് പിന്നെ അച്ചുവിൻ്റെ അച്ഛന് ഒരു ചെറിയ ഒരു ആക്സിഡൻ്റ് സംഭവിച്ചു എന്ന് പറഞ്ഞു ഒരു കോൾ വന്നിരുന്നു അത് കേട്ട് അധികം വൈകാതെ തന്നെ അവളുടെ ബോധം പോയി വീഴുന്നതിന് മുൻപ് ഞാൻ താങ്ങി എടുത്തു
കുറച്ച് വെള്ളം കൊണ്ടുവരുമോ അവളെ ഒന്ന് എണീപ്പിക്കാൻ വേണ്ടിയാണ്
ശാരദ : അമ്മു നീ വേഗം കുറച്ച് വെള്ളം എടുത്ത് വാ
അജു : അമ്മു അച്ചുവിൻ്റെ ഫോൺ താ
അമ്മു : ദാ ഏട്ടാ വെള്ളം ഞാൻ ഇപ്പൊ കൊണ്ട് വരാം