അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael]

Posted by

മോഹൻ : ദീപു പിന്നെ ഞങ്ങൾ അവനെ കുറിച്ച് ചോദിച്ചതൊന്നും അവനോട് പറയല്ലേ
അവന് പിന്നെ ഞങ്ങളോട് നീരസം തോന്നും അതാ
ദീപു : ഹേയ് ഇല്ലച്ചാ ഞാൻ പറയില്ല
മോഹൻ : പിന്നെ നീ ഞങ്ങളെ വൈകീട്ട് എയർപോർട്ടിൽ ഒന്ന് കൊണ്ട് വിടണം കേട്ടോ
ദീപു : മ്മ്മ്
മോഹൻ : എന്നാ നീ വീട്ടിലേക്ക് പൊയ്ക്കോ ഞങ്ങൾ കുറച്ച് കഴിഞ്ഞ് വരാം
റാം : മോനേ ദീപു അമ്മയോടും ചെറിയമ്മയോടും ഞങ്ങളുടെ ഡ്രസ്സ് എല്ലാം പാക്ക് ചെയ്യാൻ പറഞ്ഞിരുന്ന അതൊന്നു ഓർമിപ്പിച്ചേക്ക്
ദീപു : അത് ഞാൻ ഏറ്റു
മോഹൻ : എന്നാ നീ വിട്ടോ പോവുമ്പോൾ നോക്കി പോവണം കേട്ടോ
ദീപു : ആ അച്ഛാ നോക്കി പൊയ്ക്കോളം

( ദീപു അവിടെ നിന്ന് വീട്ടിലേക്ക് പോയി സമയം ഉച്ച കഴിഞ്ഞിരുന്നു അതേ സമയം അച്ചുവിൻ്റെ നാട്ടിൽ ഉള്ള ഷാപ്പിൽ നിന്ന് കള്ളും കുടിച്ച് ഫിറ്റ് ആയി ആടി പാടി വരികയായിരുന്നു അച്ചുവിൻ്റെ അച്ഛൻ കൃഷ്ണൻ അച്ചുവിനോടുള്ള ദേഷ്യം എങ്ങിനെ തീർക്കും എന്ന ചിന്തയോടെ കാർ ഓടിച്ച് വരികയായിരുന്നു അനഘ…
അവൾ അച്ചുവിൻ്റെ അച്ഛൻ വരുന്നത് കണ്ടിരുന്നു അച്ചുവിനോടുള്ള അവളുടെ ദേഷ്യം ഇരച്ചു കയറിയത് അനുവിൻ്റെ കാലിലേക്ക് ആണ് അവൾ കാറിൻ്റെ വേഗത കൂട്ടി സ്പീഡിൽ വന്നു കൃഷ്ണനെ ഒറ്റ ഇടിയായിരുന്നു അച്ചുവിനെ ഒന്നും ചെയ്യാൻ കഴിയാത്ത ദേഷ്യത്തിൽ അനു അത് തീർത്തത് അച്ചുവിൻ്റെ അച്ഛനെ കാർ ഇടിച്ചു തെറിപ്പിച്ച് ആയിരുന്നു
ഇടികൊണ്ട് റോഡ് സൈഡിലേക്ക് വീണ കൃഷ്ണനെ കുറച്ച് സമയം കഴിഞ്ഞു അതുവഴി വന്ന ഓട്ടോക്കാരൻ ആണ് ഹോസ്പിറ്റലിൽ എത്തിച്ചത് ഹോസ്പിറ്റലുക്കാർക്ക് കൃഷ്ണൻ്റെ പേഴ്സിൽ നിന്നും എങ്ങനെയോ അച്ചുവിൻ്റെ നമ്പർ കിട്ടി അവർ അതിലേക്ക് വിളിച്ച് കാര്യങ്ങളുടെ കിടപ്പ് എന്താണെന്ന് അറിയിച്ചു കുറച്ച് സീരിയസ് ആണ് അച്ചുവിൻ്റെ അച്ഛന്
അച്ചുവും അമ്മുവും അജുവും ചായ കുടിച്ച് സംസാരിച്ച് കൊണ്ടിരിക്കുന്ന സമയത്ത് ആണ് അച്ചുവിന് ആ കോൾ വന്നത് അത് കേട്ടതും അച്ചുവിൻ്റെ കൈയ്യിൽ നിന്നും ഫോൺ താഴേക്ക് വീണു ഫോൺ വേറെ ബാറ്ററി വേറെ എന്ന പോലെയായി ഫോണിൻ്റെ കിടപ്പ്
അച്ചുവിൻ്റെ അവസ്ഥ കണ്ടു അമ്മുവും അജുവും കാര്യം തിരക്കി )

Leave a Reply

Your email address will not be published. Required fields are marked *