അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael]

Posted by

അമ്മു : ദേ മോളെ നിൻ്റെ സാറ് വന്നിട്ടുണ്ടല്ലോ
അച്ചു : അതിന് ഇപ്പൊ എന്താ
അമ്മു : അല്ല സാറിനെ കുറിച്ച് ഇന്ന് അനഘ എന്തോ പറഞ്ഞപ്പോൾ ആ പാവത്തിൻ്റെ കരണം നീ അടിച്ചു പൊളിച്ചില്ലെ അത് സാറിനോട് പറഞ്ഞാലോ
അച്ചു : ദേ അമ്മു നീ ഒന്ന് മിണ്ടാതെ നിന്നെ ഞാൻ അറിയാതെ തല്ലിപ്പോയതാ അവളെ അല്ലാതെ എനിക്ക് സാറിനോട് പ്രേമം ആയിട്ടല്ല
അമ്മു : ഓഹോ അങ്ങനെയാണോ എന്നാലും സാറിനോട് ഇത് പറഞ്ഞില്ലെങ്കിൽ എനിക്ക് ഒരു സമാധാനം ഉണ്ടാവില്ല
അച്ചു : എൻ്റെ പൊന്നല്ലെ നീ സാറിനോട് ഒന്നും പറയല്ലേ ഞാൻ നിൻ്റെ കാല് പിടിക്കാം
അമ്മു : എന്നാ സത്യം പറ പെണ്ണേ നിനക്ക് അർജ്ജുവേട്ടനെ ഇഷ്ടമാണോ
അച്ചു : എടി അത് പിന്നെ

( സംസാരിച്ചു സംസാരിച്ച് വീട്ടിൽ എത്തിയത് അവർ ശ്രദ്ധിച്ചില്ല
വീട്ടിൽ എത്തിയപ്പോൾ ശാരദ ചേച്ചിയുമായി സംസാരിച്ചിരിക്കുന്ന അജുവിനെയാണ് )

അമ്മു : അർജ്ജുവേട്ടാ എപ്പോഴാ വന്നേ
അജു : ആ അമ്മു ഞാൻ ദാ ഇപ്പൊ എത്തിയതേ ഉള്ളൂ പിന്നെ എടോ അച്ചു സോറി കേട്ടോ
അച്ചു : സാറ് എന്തിനാ എന്നോട് സോറി പറയുന്നേ
സാറ് എന്നോട് എന്ത് തെറ്റാ ചെയ്തേ
അജു : എടോ ഞാൻ തൻ്റെ അനുവാദം ഇല്ലാതെ സച്ചുവിനെ ഹോസ്പിറ്റലിൽ കൊണ്ടുപോയില്ലെ അതിന് ആണ് സോറി പറഞ്ഞത്
അച്ചു : അയ്യോ സാർ എന്നോട് സോറി ഒന്നും പറയേണ്ട ഇതിന് മുൻപും സാർ അല്ലേ ഞങ്ങളെ സഹായിച്ചത്
ഇതിപ്പോ ഞങ്ങൾ കാരണം സാറിന് ഒരു ബുദ്ധിമുട്ട് ആയില്ലേ അപ്പോ ഞാൻ അല്ലേ സോറി പറയേണ്ടത്
അമ്മു : ഓ ഒന്ന് നിർത്തിക്കേ രണ്ടാളും ആരും സോറി പറയേണ്ട പ്രശ്നം തീർന്നില്ലേ
ശാരദ : മോനേ അജു നീ ചെയ്തത് ഒരു നല്ല കാര്യം ആണ് ദൈവം കാക്കട്ടെ നിന്നെ ഇവരുടെ ഈ അവസ്ഥയിൽ ഇവരെ സഹായിക്കാൻ മനസ്സ് കാണിച്ച മോൻ ഒരിടത്തും തോൽക്കില്ല ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാവും കൂടെ
അജു : ശരദ്ദേച്ചി സച്ചുവിന് ഒരു ഏട്ടൻ ഉണ്ടെങ്കിൽ എന്താണോ ചെയ്യുക അതേ ഞാനും ചെയ്തുള്ളൂ ഒരു ഏട്ടൻ്റെ സ്ഥാനത്ത് നിന്ന് ഞാൻ എൻ്റെ കടമ ചെയ്തു എന്ന് വിചാരിച്ചാൽ മതി
ശാരദ : സന്തോഷം ആയി മോനേ
അച്ചു : സാർ സഹായിക്കാൻ കാണിച്ച വലിയ മനസ്സിന് ഒരുപാട് നന്ദിയുണ്ട്
അജു : ഹേയ് താൻ നന്ദി ഒന്നും പറയേണ്ട തൻ്റെ പഠിത്തത്തിൽ ശ്രദ്ധിക്ക് നമുക്ക് റാങ്ക് വാങ്ങേണ്ടേ
അച്ചു : ശ്രദ്ധിച്ചോളം സാർ
അമ്മു : അമ്മേ അർജ്ജുവേട്ടന് ചായ കൊടുത്തോ
ശാരദ : ഇല്ല മോളെ അത് ഞാൻ മറന്നു മോനേ ഞാൻ ചായ വെക്കട്ടെ അത് കുടിച്ചിട്ട് പോയാൽ മതി ട്ടോ
അജു : അയിക്കോട്ടെ ചേച്ചി എനിക്ക് ഇവരോട് കുറച്ച് സംസാരിക്കാൻ ഉണ്ട് ഞങ്ങൾ ദാ ആ വഴിയിൽ ഉണ്ടാവും
ശാരദ : എന്താ വഴിയിലേക്ക് പോണേ അകത്ത് ഇരുന്നു സംസാരിച്ചോളൂ
അജു : ഹേയ് വേണ്ട ചേച്ചി ഞങ്ങൾ അവിടെ ഉണ്ടാവും ചേച്ചി വിളിച്ചാൽ മതി
ശാരദ : എന്നാ നിങ്ങള് പോയി സംസാരിക്ക് ചായ ആയാൽ ഞാൻ വിളിക്കാം
അജു : രണ്ടാളും വാ എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്
അച്ചു : സാർ സച്ചു
അജു : സച്ചു അകത്ത് കിടക്കുന്നുണ്ട് ഇന്നൊരു ഇഞ്ചക്ഷൻ ഉണ്ടായിരുന്നു അതിൻ്റെ ക്ഷീണം കാരണം അവൻ ഉറങ്ങുകയാണ്
അച്ചു : അവന് ഇപ്പൊ എങ്ങനെ ഉണ്ട് ഡോക്ടർ എന്തെങ്കിലും പറഞ്ഞോ
അജു : പേടിക്കാൻ ഒന്നും ഇല്ല വേദനയ്ക്ക് ഉള്ള ഇഞ്ചക്ഷൻ ആണ് വച്ചിട്ടുള്ളത് രണ്ടു ദിവസത്തിനുള്ളിൽ വേദന മാറും എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്
അമ്മു : അർജ്ജുവേട്ടാ ഇന്ന് ചോക്കലേറ്റ് ഒന്നും വാങ്ങിയില്ലെ
അച്ചു : ഒന്ന് മിണ്ടാതിരി പെണ്ണേ സാറ് ഇവൾ പറയുന്നത് ഒന്നും കാര്യമാക്കേണ്ട ഇവൾ ഇങ്ങനെയാ ആരോട് എന്താ പറയേണ്ട എന്നൊന്നും ഈ പെണ്ണിന് അറിയില്ല അതാ
അജു : അതൊന്നും കുഴപ്പമില്ലെന്നേ നിങ്ങൾക്ക് ഉള്ള ചോക്കലേറ്റ് സച്ചുവിൻ്റെ കയ്യിൽ കൊടുത്തിട്ടുണ്ട് എന്താ ഹാപ്പി ആയോ അമ്മുവിന്
അമ്മു : ആ ഇപ്പൊ ഞാൻ ഹാപ്പി ആയി
അജു : അതേയ് എനിക്ക് നിങ്ങളോട് സീരിയസ് ആയി കുറച്ച് സംസാരിക്കാൻ ഉണ്ട് മറ്റാരും ഇത് അറിയരുത് മനസ്സിലായോ നമ്മൾ മൂന്നുപേർ അല്ലാതെ വേറെ ആരോടും ഇത് ചർച്ച ചെയ്യാനും നിൽക്കരുത്
അച്ചു : എന്താ സാർ എന്തെങ്കിലും പ്രശ്നം ഉണ്ടോ
അമ്മു : ഏട്ടാ എന്തെങ്കിലും
അജു : ഇന്ന് കോളേജിൽ വച്ച് എന്താ ഉണ്ടായത് അച്ചു താൻ എന്തിനാ ആ അനഘയെ തല്ലിയത്
അച്ചു : അല്ല അതിന് സാർ എങ്ങിനെ ഇത് അറിഞ്ഞു
അമ്മൂ നീ പറഞ്ഞോ സാറിനോട്
അമ്മു : പിന്നെ കോളേജിൽ നിന്ന് വന്നപ്പോ തൊട്ടു ഞാൻ നിൻ്റെ കൂടെ അല്ലേ ഉണ്ടായിരുന്നത് പിന്നെ എങ്ങനെയാ ഞാൻ ഇത് പറയുന്നത്
അജു : ഹേയ് എന്നോട് ഇത് പറഞ്ഞത് അമ്മുവൊന്നും അല്ല
അച്ചു : പിന്നെ സാർ എങ്ങിനെ ഇത് അറിഞ്ഞു
അജു : അതൊക്കെ ഞാൻ അറിയും അത് അറിഞ്ഞത് കൊണ്ട് ആണ് ഞാൻ നിങ്ങളോട് ഈ പറയുന്നത് വേറെ ആരും അറിയരുത് എന്ന് പറയുന്നത് മനസ്സിലായോ
അമ്മു : എന്താ ഏട്ടാ എന്തെങ്കിലും പ്രശ്നം ഉണ്ടോ അർജ്ജുവേട്ടൻ്റെ ഫ്രണ്ടിൻ്റെ അനിയത്തി അല്ലേ അനഘ അവളുടെ ഏട്ടനോട് സംസാരിച്ചാൽ പ്രശ്നം സോൾവ് ആക്കാൻ പറ്റില്ലേ
അജു : നിങ്ങൾക്ക് അറിയില്ലേ അവരുടെ വാശി അവരുടെ ഏട്ടൻ പറഞ്ഞാൽ ഒന്നും അവർ കേൾക്കില്ല പിന്നെ നിങ്ങള് രണ്ടാളും ഇനി ഒന്ന് സൂക്ഷിക്കണം കാരണം പക അത്രക്ക് ഉള്ള വർഗ്ഗം ആണ് ചന്ദ്രോത്ത് ഫാമിലിയിൽ ഉളളവർ അതിൽ കുറച്ച് പാവം എന്ന് പറയാൻ പറ്റുന്നത് ദീപുവിനെയാണ്
അമ്മു : ദീപുവോ
അജു : അതെ ദീപ്തിയുടെ ഏട്ടൻ എൻ്റെ ഫ്രണ്ട് അവൻ മാത്രം ആണ് ആ ഫാമിലിയിൽ കുറച്ച് പാവത്താൻ ആയിട്ടുള്ളത് ബാക്കി എല്ലാം വിഷവിത്തുകൾ ആണ് അതുകൊണ്ട് പറയുകയാ സൂക്ഷിക്കണം നിങ്ങൾ മൂന്ന് പേരും സച്ചുവിനെ കൂടി ഒന്ന് ശ്രദ്ധിച്ചോണം അവനോട് ഇതിനെ കുറിച്ച് ഒന്നും പറയാൻ നിൽക്കരുത് രണ്ടു പേരും മനസ്സിലായോ
അച്ചു : അല്ല സാർ
സാറ് എങ്ങനെയാ കോളേജിൽ വച്ച് ഉണ്ടായ പ്രശ്നം അറിഞ്ഞത്
അജു : അതൊക്കെ ഞാൻ അറിഞ്ഞു
കോളേജ് വിട്ടാൽ നേരെ വീട് അങ്ങനെ പോയാൽ മതി പുറത്ത് എവിടെയെങ്കിലും പോകുകയാണെങ്കിൽ എൻ്റെ നമ്പർ ഇല്ലേ കയ്യിൽ എന്നെ ഒന്ന് വിളിച്ച് പറഞ്ഞിട്ട് പോയാൽ മതി നിങ്ങളുടെ സേഫ്റ്റിക്ക് വേണ്ടിയാണ് ഞാൻ പറയുന്നത് മനസ്സിലായോ
അമ്മു : ആ ഏട്ടാ എന്നാലും അവർക്ക് എന്താ അച്ചുവിനോട് ഇത്ര ദേഷ്യം
അജു : അത് കറക്ടായി എനിക്കും അറിയില്ല
അച്ചു : ഞാൻ ഇനി കോളേജിൽ പോകുന്നില്ല എനിക്ക് പേടിയാ അവർ അവർ എന്നെ എന്തെങ്കിലും ചെയ്യും
അജു : എടോ താൻ ഇങ്ങനെ പേടിക്കാതെ ഞാൻ ഇവിടെ ഉള്ളത് വരെ കോളേജിൽ വച്ച് അവർ തന്നെ ഒന്നും ചെയ്യില്ല പിന്നെ പുറത്തേക്ക് എവിടെയെങ്കിലും പോകുകയാണെങ്കിൽ എന്നോട് പറഞ്ഞിട്ട് പോവാൻ പറയുന്നത് നിങ്ങളുടെ സുരക്ഷക്ക് വേണ്ടിയാണ്
അമ്മു : അച്ചു നീ ക്ലാസ് നിർത്തിയിട്ട് എന്താ കാര്യം നിനക്ക് അറിയുന്നത് അല്ലേ കാര്യങ്ങളുടെ അവസ്ഥ
അച്ചു : എടി എന്നാലും ഞാൻ കാരണം നീ കൂടി അപകടത്തിൽ പെട്ടാൽ അത് എനിക്ക് സഹിക്കാൻ കഴിയില്ല
അജു : അതേ നിങ്ങൾ വെറുതെ വരാൻ ഇരിക്കുന്ന കാര്യം ആലോചിച്ച് ടെൻഷൻ ആവാതെ ഞാൻ ഇല്ലെ നിങ്ങളുടെ കൂടെ
അച്ചു : സാർ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ
അജു : അതിനെന്താ താൻ ചോദിക്ക്
അച്ചു : സാറ്… സാറ് സത്യത്തിൽ ആരാ
എന്തിനാ സാറിന് ദീപ്തിയോടും അവളുടെ കൂട്ടുകാരോടും ഇത്ര ദേഷ്യം ഇന്നലെ കണ്ട ഞങ്ങൾക്ക് വേണ്ടി അല്ല എന്ന് എനിക്ക് മനസിലായി
സാറ് പറ സത്യത്തിൽ സാറ് ആരാ
അജു : ഞാൻ ആരാ എന്താ എന്നൊക്കെ നിങ്ങൾ അധികം വൈകാതെ തന്നെ അറിയും അത് ഞാൻ ആയിട്ട് പറയുന്നില്ല സമയം ആവുമ്പോൾ നിങ്ങള് താനേ അറിയും
അമ്മു : അർജ്ജുവേട്ടാ ഏട്ടൻ ഞങ്ങളിൽ നിന്ന് എന്തെങ്കിലും മറച്ചു വയ്ക്കാൻ നോക്കുന്നുണ്ടോ
അജു : അമ്മു ഞാൻ പറഞ്ഞില്ലേ നിങ്ങൾക്ക് അത് താനേ മനസ്സിലാവും കുറച്ച് വൈകിയാണെങ്കിലും
അമ്മു : സാറ് പോലീസോ സിബിഐയോ അങ്ങനെ എന്തെങ്കിലും ആണോ
അജു : ഞാൻ പോലീസും സിബിഐയും ഒന്നുമല്ല നിങ്ങളെ പോലെ ഒരു സാധാരണക്കാരൻ തന്നെയാണ് ഞാനും
അച്ചു : പക്ഷേ സാറിന് എന്താ അവരോട് ഇത്ര ദേഷ്യം
അജു : അത് എനിക്ക് ഇപ്പൊ നിങ്ങളോട് പറയാൻ പറ്റില്ല സോറി അച്ചു പിന്നെ ഞാൻ പറഞ്ഞത് മറക്കേണ്ട എവിടെയെങ്കിലും പോകുകയാണെങ്കിൽ എന്നോട് ഒന്ന് പറഞ്ഞിട്ട് പോകുക ഓക്കെ
എന്നാൽ ശരി ഞാൻ ഇറങ്ങാൻ നോക്കട്ടെ
പിന്നെ അച്ചു അമ്മു ഞാൻ പറഞ്ഞത് മറക്കേണ്ട
എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി പിന്നെ സച്ചുവിനെ ഇനി ഹോസ്പിറ്റലിൽ കൊണ്ടുപ്പോവേണ്ട ട്ടോ അവൻ രണ്ടു ദിവസത്തിനുള്ളിൽ ഓക്കെ ആവും
എന്നാ ശരി ഇനി ഞാൻ നിൽക്കുന്നില്ല ഇറങ്ങാൻ നോക്കട്ടെ
അമ്മു : സാർ ചായ കുടിച്ചിട്ട് പോകാം
ശാരദ : അച്ചൂ അമ്മൂ വാ ചായ കുടിക്കാം അജു മോനേയും വിളിക്ക്
അച്ചു : സാറ് വാ ശാരദേച്ചി വിളിക്കുന്നുണ്ട് ചായ കുടിച്ചിട്ട് പോകാം
അജു : ചായ ഒന്നും വേണ്ടായിരുന്നു
അമ്മു : അത് ഏട്ടൻ പറഞ്ഞാ മതിയോ വാ ചായ കുടിച്ചിട്ട് പോയാൽ മതി
അജു : മ്മ്മ് എന്നാ നടക്കു
അമ്മു : അച്ചു വാ

Leave a Reply

Your email address will not be published. Required fields are marked *