ക്രിസ്തുമസ് ബമ്പർ 2 [റോക്കി ഭായ്]

Posted by

‘എന്നിട്ട്?’

‘നീയും കല്യാണം കഴിക്കാതെ നിക്കുവല്ലേ.. നിനക്ക് അവനെ കെട്ടിക്കൂടെ, ഫോട്ടോ ഇഷ്ടായോ എന്നൊക്കെ ചോദിച്ചു. തമാശയ്ക്ക് ആണെങ്കിലും ചേച്ചി ചേട്ടനോടും പറയുന്നത് കേട്ടു.. അപ്പോഴാണ് ചേട്ടനെയും നീ വളച്ചെടുത്തു കുപ്പിയിൽ ആക്കിയ കാര്യം അറിയുന്നത്..’

‘അപ്പൊ നിനക്ക് പറയായിരുന്നില്ലേ ഇഷ്ടമല്ലാന്ന്..’

‘അങ്ങനെ പറയാൻ പറ്റോ… എനിക്കും നിന്നെ ഒന്ന് കാണണം എന്ന് കരുതി… എത്ര നാൾ എന്ന് വിചാരിച്ചാടാ ഒറ്റയ്ക്ക്.. എനിക്ക് ഇനി അധികം പറഞ്ഞു നിൽക്കാൻ പറ്റില്ല വീട്ടിൽ.. ചേട്ടനും ചേച്ചിയും നല്ല പയ്യൻ ആണെന്ന് പറഞ്ഞപ്പോ ഞാനും ഒന്ന് ടെസ്റ്റ്‌ ചെയ്തിട്ട് പ്രോസീഡ് ചെയ്യാം എന്ന് കരുതി.. അത് കൊണ്ടാണ് നീയും ഉണ്ടാകുമെന്ന് ചേച്ചി പറഞ്ഞപ്പോ ഞാനും വരാം എന്ന് പറഞ്ഞത് തന്നെ..’

‘എന്നിട്ട് ടെസ്റ്റ്‌ ചെയ്തിtt എങ്ങനെ ഉണ്ട്?’

‘നല്ല പാവം പയ്യൻ.. ഉമ്മ..’ അവൾ തിരിഞ്ഞുകൊണ്ട് അവന്റെ നെഞ്ചിൽ കൈ ചുറ്റി കവിളിൽ ഉമ്മ വച്ചു.

“ച്ചേ.. എന്താടീ കാണിക്കുന്നേ.. നീങ്ങി കിടക്ക്.’ അവൻ അവളുടെ കൈ എടുത്ത് മാറ്റി അവളുടെ നേരെ കിടന്നു..

‘ മ്മ്.. എന്താ.. നീ ഒന്നും പറഞ്ഞില്ല..’

‘ എടീ.. നിന്റെ കാര്യം എല്ലാം ok.. നീ പറഞ്ഞത് വിശ്വസിക്കുന്നു.നീ നല്ല കൊച്ചാണ്.ഷിജുവും പാർവതിയും പറഞ്ഞതും ok.. പക്ഷെ ഞാൻ ഇപ്പോഴൊന്നും ഒരു കല്യാണത്തിന് ഉള്ള മൈൻഡിൽ അല്ല.പിന്നെ എന്നെ കുറിച്ച് എല്ലാം അറിയണ്ടേ നിനക്ക് ‘

‘ നിന്നെ കുറിച്ച് കൊറേ അറിയാല്ലോ. ഇനിയെന്താ അറിയാൻ ഉള്ളെ. നിന്റെ വീട്ടിലെ പ്രാരാബ്ദം കാരണം ഒക്കെ ആണ് നിനക്ക് കല്യാണം ഇപ്പൊ വേണ്ട എന്ന മൈൻഡ് ഉള്ളത് എന്ന് എനിക്കറിയാം.. ഭൂരിപക്ഷം മിഡിൽ ക്ലാസ്സ്‌ ആൺപിള്ളേരുടെയും പ്രശ്നമാണ് അത്. അതിന് നമുക്ക് കുറച്ച് വെയിറ്റ് ചെയ്ത് ചിലവ് കുറച്ച് നടത്താടാ.. എന്തായാലും എനിക്ക് നിന്നെ മതി എന്ന് ഞാൻ ഉറപ്പിച്ചു. ‘

Leave a Reply

Your email address will not be published. Required fields are marked *