എന്നോടൊരു ശത്രുവിനെ പോലെ
പെരുമാറാൻ പ്രേരിപ്പിച്ചത്…
കുറച്ചുനേരം നമ്മൾ രണ്ടുപേരും
നിശബ്ദമായി മുഖാമുഖം നോക്കി കിടന്നു…
വാക്കുകൾ ഒന്നും പറഞ്ഞില്ലെങ്കിലും
എന്റെ കണ്ണുകളിൽ വ്യക്തമായൊരു ആവശ്യപ്പെടൽ ഉണ്ടായിരുന്നു—
“പറയൂ…”
ഷബീനയാണ് ആ മൗനം ആദ്യം തകർത്തത്…
“എനിക്ക് ഇതിനെക്കുറിച്ച് കൂടുതൽ ഒന്നും സംസാരിക്കാനില്ല.. താല്പര്യവുമില്ല.”
അവളുടെ ശബ്ദത്തിൽ ഒളിവോ വെട്ടിപ്പോകലോ ഇല്ലായിരുന്നു—
ഒരു തീരുമാനത്തിന്റെ ഉറപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ…
“തെറ്റ് പൂർണ്ണമായും എന്റെ ഭാഗത്താണ്… ഇനി ആവർത്തിക്കില്ല.”
“എല്ലാം നമുക്ക് രണ്ടുപേർക്കും അറിയുന്നതല്ലേ…”
അവൾ തുടർന്നു. “പറ്റുമെങ്കിൽ
എനിക്ക് പൊറുത്തുതാ… നമുക്ക്
ഇതെല്ലാം മറക്കാം.”
“ഇനി ഇതിനെക്കുറിച്ച് നമ്മുക്കിടയിൽ
ഒരു ചർച്ചയും വേണ്ട. നമുക്ക് പഴയതുപോലെ സന്തോഷത്തോടെ
ജീവിക്കാം…”
അവളുടെ ആ വാക്കുകൾ കേട്ടപ്പോൾ
എന്റെ മനസ്സിലൂടെ ഒരു കുളിരു ഓടിപ്പോയി…
രാജ്യവും, ഭടന്മാരും,ആയുധങ്ങളും എല്ലാം നഷ്ടപ്പെട്ട ഒരു രാജാവിന്—
പെട്ടെന്ന് അതെല്ലാം ഒരു സ്വപ്നം മാത്രമായിരുന്നു എന്ന് തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന
ആ ആശ്വാസം പോലെ…
എല്ലാ കുറ്റവും സ്വന്തം തോളിലേറ്റി,
എന്നോട് പഴയതിലുമധികം
സ്നേഹത്തോടെയും
ബഹുമാനത്തോടെയും
അവൾ മാപ്പ് പറഞ്ഞപ്പോൾ— അവളുടെ സ്ഥാനം എന്റെ മനസ്സിൽ
എത്രയോ ഉയരത്തിലേക്ക് പോയെന്ന്
എനിക്ക് തന്നെ അത്ഭുതമായി.
ഞാനും ‘ഞാൻ’ കാണിക്കേണ്ട മര്യാദ